RM20e ഇലക്ട്രിക് സ്പോർട്സ് കാറുമായി ഹ്യുണ്ടായി

ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് RM20 സ്പോർട്സ് കാർ അവതരിപ്പിച്ചു. ഹ്യുണ്ടായി പ്രോജക്റ്റ് RM ആരംഭിച്ചതിനു ശേഷം, RM സീരീസിന്റെ പരിണാമത്തിൽ വലിയ പുരോഗമനം ഉണ്ടായിട്ടുണ്ട്. RM 14, RM 15, RM 16, RM 19 എന്നിവയാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള RM മോഡലുകൾ.

റേസിംഗ് മിഡ്‌ഷിപ്പ് സീരീസിനായുള്ള ഇലക്ട്രിഫൈഡ് പെർഫോമെൻസ് എന്ന വിപ്ലവകരമായ പുതിയ അധ്യായത്തെ RM20e പ്രതിനിധീകരിക്കുന്നു.960 Nm torque ഉം 799 bhp കരുത്തുമായി വരുന്ന ഇലക്ട്രിക് മോട്ടോറാണ് RM20 പ്രധാന കരുത്ത്. 3.0 സെക്കൻഡിനുള്ളിൽ വാഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ നിലയിലുള്ള ആക്സിലറേഷന് ആവശ്യമായ ട്രാക്ഷൻ നേടുന്നതിന് RM20e അതിന്റെ മിഡ്‌ഷിപ്പ് അടിസ്ഥാനമാക്കിയുള്ള മോട്ടോർ പ്ലെയ്‌സ്‌മെന്റും റിയർ ഡ്രൈവ് ലേയൗട്ടും ഉപയോഗിക്കുന്നു. ഹ്യുണ്ടായിയുടെ സമീപകാല നിക്ഷേപവും റിമാക് ഓട്ടോമൊബിലിയുമായുള്ള തന്ത്രപരമായ പങ്കാളിത്തവും BEV, FCEV പ്രോട്ടോടൈപ്പുകളുടെ സഹ-വികസനത്തിന് സഹായിച്ചിട്ടുണ്ട്.

ബീജിംഗ് ഇന്റർനാഷണൽ ഓട്ടോമോട്ടീവ് എക്സിബിഷൻ 2020ലാണ് ഹ്യുണ്ടായി ഈയൊരു മോഡൽ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. 2025 ഓടെ 44 പരിസ്ഥിതി സൗഹൃദ മോഡലുകൾ വിന്യസിക്കാനുള്ള തന്ത്രപരമായ പദ്ധതി ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്.

Top