സുരക്ഷ ശക്തം; 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി കോന എസ്‌യുവി ഇലക്ട്രിക്ക്

5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി ഹ്യുണ്ടായുടെ ആദ്യ ഇലക്ട്രിക്ക് മോഡലായ കോന എസ്‌യുവി. വാഹനങ്ങളുടെ സുരക്ഷ കണക്കാക്കാനുള്ള ക്രാഷ് ടെസ്റ്റിലാണ് കോന എസ്‌യുവിക്ക് 5 സ്റ്റാര്‍ റേറ്റിങ് ലഭിച്ചിരിക്കുന്നത്. ANCAP (ഓസ്‌ട്രേലിയന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് റെസ്റ്റിലാണ് കോന സുരക്ഷ ഉറപ്പാക്കിയത്.

ഓസ്‌ട്രേലിയയിലെ ആദ്യ ഇലക്ട്രിക് വാഹന ക്രാഷ് ടെസ്റ്റ് കൂടിയായിരുന്നു കോനയുടേത്‌. ഫ്രണ്ട് ഓഫ്‌സെറ്റ് ടെസ്റ്റില്‍ 16ല്‍ 14.97 പോയന്റാണ് കോനയ്ക്ക് ലഭിച്ചത്. കോന ഒറ്റചാര്‍ജില്‍ 500 കിലോമീറ്ററിലേറെ ദൂരം വരെ സഞ്ചരിക്കും.

സൈഡ് എയര്‍ബാഗ്, ഫ്രണ്ട് എയര്‍ബാഗ്, കര്‍ട്ടണ്‍ എയര്‍ബാഗ് എന്നിവയ്‌ക്കൊപ്പം ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ് സിസൈഡ് എയര്‍ബാസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ്, ബ്ലൈന്റ് സ്‌പോര്‍ട്ട് കൊളിഷന്‍ വാര്‍ണിങ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാര്‍ണിങ്, ഫോര്‍വേര്‍ഡ് കൊളിഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, മുന്നിലും പിന്നിലും പാക്കിങ് ഡിസ്റ്റന്‍സ് വാര്‍ണിങ് തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ഓസ്‌ട്രേലിയന്‍ സ്‌പെക്ക് കോനയിൽ സുരക്ഷാ ഉറപ്പാക്കുന്നു.

Top