വിപണി കീഴടക്കാന്‍ ഹ്യുണ്ടായുടെ അടുത്ത താരം; വെര്‍ണയുടെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

വിപണിയില്‍ സ്ഥാനം പിടിക്കാന്‍ ഹ്യുണ്ടായുടെ വെര്‍ണ എത്തുന്നു. ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനും 1 ലിറ്റര്‍ ടര്‍ബോ ജിഡിഐ എന്‍ജിനിലുമാണ് വാഹനം എത്തുക. മികച്ച കരുത്തോടെയും സ്‌റ്റൈലുമായായിരിക്കും വാഹനം വിപണിയില്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ട്.

പുതിയ വെര്‍ണയുടെ ഡിസൈന്‍ നല്‍കിയിരിക്കുന്നത് അഞ്ച് അടിസ്ഥാന തത്വങ്ങളിലാണ്. സ്‌പെക്റ്റാകുലര്‍ ഡിസൈന്‍, ഔട്ട് സ്റ്റാന്‍ഡിങ് ഫീച്ചേഴ്‌സ്, ഹൈ റിലൈബിലിറ്റി, അഡ്വാന്‍സിഡ് ടെക്‌നോളജി, യൂത്ത്ഫൂള്‍ പെര്‍ഫോമന്‍സ് എന്നീ അടിസ്ഥാനത്തിലാണ് ഡിസൈന്‍ നല്‍കിയത്.

ഡിജിറ്റര്‍ ക്ലസ്റ്റര്‍, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, ട്വിന്‍ ടിപ് മഫ്‌ളര്‍ ഡിസൈന്‍, സ്മാര്‍ട്ട് ട്രങ്ക്, എമര്‍ജന്‍സി സ്റ്റോപ് സിഗ്‌നല്‍, വയര്‍ലൈന്‍ ചാര്‍ജര്‍ എന്നീ ഫീച്ചറിലാണ് വാഹനം എത്തുക.

Top