എർട്ടിഗയോട് മത്സരിക്കാൻ സ്റ്റാർഗസറുമായി ഹ്യുണ്ടേയ്

എംപിവി സെഗ്‌മെന്റിലെ ഏറ്റവും വിൽപനയുള്ള വാഹനമായ എർട്ടിഗയോട് മത്സരിക്കാൻ സ്റ്റാർഗസറുമായി ഹ്യുണ്ടേയ് എത്തുന്നു. ഇന്ത്യ, ഇന്തൊനീഷ്യ, റഷ്യ തുടങ്ങിയ വിപണികളെ ലക്ഷ്യംവെച്ച് കെഎസ് എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എംപിവിയാണ് സ്റ്റാർഗസർ എന്ന പേരിൽ ഇന്ത്യയിലെത്തുക. കിയ വിപണിയിലെത്തിക്കുന്ന കാറൻസ് എംപിവിയുടെ ഹ്യുണ്ടേയ് പതിപ്പായിരിക്കും സ്റ്റാർഗസർ. അടുത്ത വർഷം ആദ്യം ഇന്തൊനീഷ്യൻ വിപണിയിലും തുടർന്ന് ഇന്ത്യൻ വിപണിയിലും സ്റ്റാർഗസർ എത്തും.

ഇന്തൊനീഷ്യൻ വിപണിയിൽ സുസുക്കി എർട്ടിഗ, ഹോണ്ട ബിആര്‍–വി, മിറ്റ്സുബിഷി എക്സ്പാൻഡർ, നിസാൻ ലിവൈന തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുമ്പോൾ ഇന്ത്യയിലെ പ്രധാന എതിരാളി എർട്ടിഗയും കാർനെസുമായിരിക്കും. ക്രേറ്റയും അൽക്കസാറും നിർമിച്ച അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വാഹനവും നിർമിക്കുക.

കാർനെസിനെപ്പോലെ ആറ്, ഏഴു സീറ്റ് കോൺഫിഗറേഷനുകളിൽ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ക്രേറ്റയിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളും ഗിയർബോക്സുമായിരിക്കും പുതിയ വാഹനത്തിനും.

Top