ഹ്യുണ്ടായി സ്റ്റിക്സിന്റെ ടീസര്‍ പുറത്ത്; വാഹനം അടുത്ത മാസം വിപണിയിലെത്തും

ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ്യുവി സ്റ്റിക്സിന്റെ ടീസര്‍ പുറത്ത്. വാഹനം അടുത്ത മാസം അവസനത്തോടെ ഇന്ത്യന്‍ വിപണിയില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്. ഹ്യുണ്ടായി QXi എന്ന കോഡ് നമ്പര്‍ നല്‍കിയിരിക്കുന്ന വാഹനത്തിന് സ്റ്റിക്സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ടീസറിനു മുന്നോടിയായി സ്റ്റിക്സ് ന്യൂയോര്‍ക്ക് ഓട്ടോഷോയിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഹ്യുണ്ടായിയുടെ സാന്‍ട്രോ, ഗ്രാന്റ് ഐ10 എന്നീ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമില്‍ തന്നെയാണ് സ്റ്റിക്സും തയ്യാറാക്കുന്നത്. ക്രെറ്റയുമായി സാമ്യമുള്ള ബോക്സ് ഡിസൈനാണ് സ്റ്റിക്സിനുമുള്ളത്. ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്ലൈറ്റ്, അലുമിനിയം ഫിനീഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തിനു ഭംഗി കൊടുക്കുന്നത്. മാത്രമല്ല, ഐ20-യിലെയും ക്രെറ്റയിലെയും നല്‍കിയിരിക്കുന്നതിനോട് സാമ്യമുള്ള ഡാഷ്ബോര്‍ഡാണ് ഹ്യുണ്ടായി ഇതിലും ഒരുക്കിയിരിക്കുന്നത്.

Top