ഹ്യുണ്ടായിയുടെ ക്രെറ്റയില്‍ ഇനി മുതല്‍ ഇ പ്ലസ് വേരിയന്റ് ഇല്ല

ഹ്യുണ്ടായിയുടെ പ്രീമിയം കോംപാക്റ്റ് വാഹനമായ ക്രെറ്റയില്‍ ഇനി മുതല്‍ ഇ പ്ലസ് വേരിയന്റ് ഉണ്ടാവില്ല. പകരം ഇഎക്സ് എന്ന പുതിയ വേരിയന്റ് ആകും ഉണ്ടാവുക.

ക്രെറ്റയുടെ അടിസ്ഥാന മോഡലിന് തൊട്ടുമുകളില്‍ നില്‍ക്കുന്ന വേരിയന്റാണ് ഇ പ്ലസ്. ഈ വേരിയന്റിന് പകരം ഇഎക്സ് എത്തുന്നതോടെ ഫീച്ചറുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. ഫോഗ് ലാമ്പ്, ഡേടൈം റണ്ണിങ് ലൈറ്റ്, റിയര്‍ സീറ്റ് ആംറെസ്റ്റ്, കപ്പ് ഹോള്‍ഡര്‍, അഡ്ജസ്റ്റബിള്‍ റിയര്‍ സീറ്റ് ഹെഡ്റെസ്റ്റ്, റിവേഴ്സ് പാര്‍ക്കിങ് ക്യാമറ എന്നീ ഫീച്ചറുകള്‍ എന്നിവയോടെയായിരുക്കും ഇഎക്സ് വേരിയന്റ് ഉപഭോക്താക്കളിലേക്കെത്തുക.

എന്നാല്‍, വാഹനത്തിന്റെ മെക്കാനിക്കല്‍ സിസ്റ്റത്തില്‍ മാറ്റമൊന്നും ഉണ്ടാവില്ല. 1.6 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനും, 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും വാഹനം ലഭ്യമാകും.

Top