വിലക്കുറവില്‍ ഹ്യുണ്ടായിയുടെ സെഡാന്‍ മോഡല്‍ ‘വെര്‍ണ’യുടെ പുതിയ മോഡല്‍

verna

ഹ്യുണ്ടായിയുടെ സെഡാന്‍ മോഡല്‍ ‘വെര്‍ണ’യുടെ ഏറ്റവും പുതിയ പതിപ്പ് വന്‍ വിലക്കുറവില്‍ ഇന്ത്യയിലെത്തി.

ഫാന്റം ബ്ലാക്ക്, സ്ലീക്ക് സില്‍വര്‍, സ്റ്റാര്‍ഡസ്റ്റ് പോളാര്‍ വൈറ്റ്, സിയെന്ന ബ്രൗണ്‍, ഫെറി റെഡ്, ഫ്‌ലയിം ഓറഞ്ച് എന്നീ കളറുകളിലാണ് പുതിയ വെര്‍ണ എത്തിയിരിക്കുന്നത്.

കൂടുതല്‍ ദൃഢത ഉറപ്പാക്കാന്‍ അഡ്വാന്‍സ്ഡ് ഹൈ സ്‌ട്രെങ്ത് സ്റ്റീല്‍(എ എച്ച് എസ് എസ്) ബോഡി സ്ട്രക്ചറാണു ‘വെര്‍ണ’യില്‍ ഉപയോഗിച്ചിരിക്കുന്നത്.

സുരക്ഷയ്ക്കായി സൈഡ് കര്‍ട്ടന്‍ എയര്‍ബാഗ്, ഓട്ടോ ഡിമ്മിങ് മിറര്‍, എച്ച് ഐ ഡി ഹെഡ്‌ലാംപ്, എല്‍ ഇ ഡി ടെയില്‍ ലാംപ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍ എന്നിവയും ഈ പുതിയ വെര്‍ണയിലുണ്ട്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാണ് പുതിയ ‘വെര്‍ണ’ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്.

കാറിലെ 1.6 ലീറ്റര്‍, വി ടി വി ടി പെട്രോള്‍ എന്‍ജിന് പരമാവധി 123 പി എസ് കരുത്തും 155 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും.

ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍.

ഡീസല്‍ വിഭാഗത്തില്‍ 1.6 ലീറ്റര്‍, യു ടു, സി ആര്‍ ഡി ഐ, വി ജി ടി എന്‍ജിനാണു കാറിലുള്ളത്.

128 bhp കരുത്തും 260 Nm torque കരുത്തുമാണ്‌ ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ആറു സ്പീഡ് ഓട്ടമാറ്റിക്, ആറു സ്പീഡ് മാനുവല്‍
ഗിയര്‍ബോക്‌സുകളാണ് ട്രാന്‍സ്മിഷന്‍.

ആറ് എയര്‍ബാഗ്, എ ബി എസ്, ഇ ബി ഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍/കാമറ, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവയൊക്കെ വാഗ്ദാനം ചെയ്യുന്ന പുതിയ ഹ്യുണ്ടായി ‘വെര്‍ണ’യുടെ പെട്രോള്‍ ബേസ് മോഡലിന് 7.99 ലക്ഷമാണ് ഷോറും വില. ഡീസല്‍ മോഡലിന്റെ വില 9.19 ലക്ഷവും.

Top