ഹ്യൂണ്ടായുടെ പുതു തലമുറ വെര്‍ണയ്ക്ക് ആവശ്യക്കാര്‍ വിദേശത്തുനിന്ന്

ടുത്തായി ഇറങ്ങിയ വെര്‍ണ്ണയ്ക്ക് 10,501 യൂണിറ്റ് ഓര്‍ഡറാണ് വിദേശത്തുനിന്ന് ലഭിച്ചത്.’വെര്‍ണ’യ്ക്ക് ലഭിക്കുന്ന ആദ്യ കയറ്റുമതി ഓര്‍ഡറാണ് ഇത്.

ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡാണ്(HMIL) ഇക്കാര്യം അറിയിച്ചത്.

മധ്യ പൂര്‍വ രാജ്യങ്ങളിലേക്കാണു തുടക്കത്തില്‍ പുത്തന്‍ ‘വെര്‍ണ’ കയറ്റുമതി ചെയ്യുന്നതെന്നും ഹ്യുണ്ടായി അറിയിച്ചു.

ആഭ്യന്തര, വിദേശ വിപണികളില്‍ മികച്ച പ്രതികരണം സൃഷ്ടിച്ചാണു പുത്തന്‍ ‘വെര്‍ണ’ മുന്നേറുന്നതെന്ന് എച്ച്എംഐഎല്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ‘വൈ കെ കൂ’ പറഞ്ഞു.

വിദേശത്തെ വിതരണക്കാര്‍ക്കു മുന്നില്‍ കാര്‍ അവതരിപ്പിച്ച് ഒരു മാസത്തിനകം റെക്കോഡ് ഓര്‍ഡര്‍ ‘വെര്‍ണ’ സ്വന്തമാക്കിയതും അഭിമാനനേട്ടമാണെന്ന് അദ്ദേഹം വിലയിരുത്തി.

മിഡില്‍ ഈസ്റ്റ് വിപണികളില്‍ ‘അക്‌സന്റ്’ എന്ന പേരിലാവും ‘വെര്‍ണ’ വില്‍പ്പനയ്‌ക്കെത്തുക.

വെര്‍ണയ്ക്കു മുന്‍മ്പുള്ള മോഡലുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച വാഹനമാണ് വെര്‍ണ.

ശ്രീപെരുമ്പുത്തൂരിലെ ശാല സന്ദര്‍ശച്ചിവര്‍ക്കും ഹ്യുണ്ടായ് ഡീലര്‍മാര്‍ക്കും വെര്‍ണയെക്കുറിച്ചുള്ള ഗുണനിലവാരം, ശാലയുടെ ക്ഷമത എന്നിവയുടെ വിശദ അവതരണംഒരുക്കിയിരുന്നു.
കൂടാതെ ‘വെര്‍ണ’ ടെസ്റ്റ് ഡ്രൈവ് ചെയ്യാനും അവസരം നല്‍കി.

അടുത്ത വര്‍ഷം ആദ്യത്തോടെ ദക്ഷിണ ആഫ്രിക്കയിലേക്കും ഗള്‍ഫ് — ഏഷ്യന്‍ രാജ്യങ്ങളിലേക്കും പുത്തന്‍ ‘വെര്‍ണ’ കയറ്റുമതി ചെയ്യാന്‍ ഹ്യുണ്ടായി തയ്യാറെടുക്കുകയാണ്.

Top