hyundai xcent on indian market

ഹ്യുണ്ടായ് എക്‌സെന്റ് നവീകരിച്ച പതിപ്പുമായി ഇന്ത്യന്‍ വിപണിയിലെത്തുന്നു.

ഈ വര്‍ഷം മാര്‍ച്ചോടുകൂടി വാഹനം വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് ഹ്യുണ്ടായ് കരുതുന്നത്.

അടുത്തിടെ ലോഞ്ച് ചെയ്ത ഗ്രാന്റ് ഐ 10ന് സമാനമായ ഫീച്ചറുകളാണ് ഹ്യുണ്ടായ് ഈ വാഹനത്തിന്റെ മുന്‍ഭാഗത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഡ്യുവല്‍ ഫ്രണ്ട് ഗ്രില്ലാണ് മുന്‍ഭാഗത്തെ സവിശേഷത. പിന്നില്‍ ഹോറിസോണ്ടല്‍ ടെയില്‍ലാമ്പ്, പുതിയ ബൂട്ട് ലിഡ്, സ്‌പോയിലര്‍, പുതിയ ബംബര്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പുതുക്കിയ മുന്‍ ബംബറില്‍ ഫോഗ് ലാമ്പ്, അതോടൊപ്പം ചേര്‍ന്നുള്ള ഡേ ടൈം റണ്ണിംഗ് ലാമ്പും ഈ വാഹനത്തിന് പുതുമ നല്‍കുന്നു. അലോയ് വീലുകളും മറ്റൊരു സവിശേഷതയാണ്.

അകത്ത് പുതിയ 7.0ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ, മിറര്‍ ലിങ്ക്, മള്‍ട്ടി ഫംങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, വോയിസ് റിക്കഗനേഷന്‍ ബട്ടന്‍ എന്നീ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതുതായി 1.2ലിറ്റര്‍ യു2 സിആര്‍ഡിഐ ത്രീ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനും 2017 ഹ്യുണ്ടായ് എക്‌സെന്റിന് കരുത്തേകും. ഇതേ എന്‍ജിനാണ് പുതിയ ഗ്രാന്റ് ഐ10ലുമുള്ളത്.

74ബിഎച്ച്പി കരുത്തും 190എന്‍എം ടോര്‍ക്കുമാണ് എക്‌സെന്റിന്റെ പുതിയ ഡീസല്‍ എന്‍ജിന്‍ ഉല്പാദിപ്പിക്കുന്നത്.

നിലവിലുള്ള 1.2ലിറ്റര്‍ കാപ്പ ഡ്യുവല്‍ വിടിവിടി പെട്രോള്‍ എന്‍ജിനും അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്. 82ബിഎച്ച്പിയും 113.8എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്.

Top