ഹ്യൂണ്ടായ്‌ വെന്യു മെയ് 21ന് ഇന്ത്യന്‍ വിപണിയില്‍…

ഹ്യൂണ്ടായ്‌ വെന്യു ഈ മാസം 21ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. വെന്യുവിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മ്മാണത്തിന് ചെന്നൈ ശാലയില്‍ തുടക്കമായി.

ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായ്‌ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ 23-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ചാണ് ചെന്നൈ ഇരിങ്കാട്ടുകോട്ടൈയിലെ ശാലയില്‍ വെന്യൂവിന്റെ നിര്‍മ്മാണത്തിന് തുടക്കമായത്.

ഹ്യൂണ്ടായ്‌ വെന്യുവില്‍ മുന്തിയ പതിപ്പുകളില്‍ സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിങ്, ക്രൂസ് കണ്‍ട്രോള്‍, കീലെസ് ഗോ, ആന്‍ഡ്രോയ്ഡ് ഓട്ടോആപ്ള്‍ കാര്‍ പ്ലേ സഹിതം എട്ട് ഇഞ്ച് ടച് സ്‌ക്രീന്‍ തുടങ്ങിയവ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മുന്തിയ വകഭേദങ്ങളില്‍ പിന്നില്‍ എല്‍ഇഡി ടെയില്‍ ലാംപും ഹ്യൂണ്ടായ്‌ ഘടിപ്പിക്കുക.കൂടാതെ ഇ സിം അധിഷ്ഠിതമായ ബ്ലൂ ലിങ്ക് സംവിധാനവും വെന്യുവില്‍ ഉണ്ടാകും.

1.2 ലീറ്റര്‍ പെട്രോള്‍, 1.4 ലീറ്റര്‍ ഡീസല്‍, ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ മൂന്നു എന്‍ജിന്‍ സാധ്യതകളോടെയാണ് വെന്യു വരുന്നത്. ശേഷി കുറഞ്ഞ പെട്രോള്‍ എന്‍ജിന്‍ പരമാവധി 83 ബി എച്ച് പി കരുത്തു സൃഷ്ടിക്കുമ്പോള്‍ എലീറ്റ് ഐ ട്വന്റിക്കും വെര്‍ണയ്ക്കും കരുത്തേകുന്ന ഡീസല്‍ എന്‍ജിനു 90 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും. ടര്‍ബോ പെട്രോള്‍ എന്‍ജിന് 100 ബി എച്ച് പി കരുത്തും 172 എന്‍ എം ടോര്‍ക്കുും ഉണ്ടാകും. എന്‍ജിനൊപ്പം ഇരട്ട ക്ലച് ട്രാന്‍സ്മിഷനും ലഭിക്കും.

ഹ്യൂണ്ടായ്‌ ശാലയില്‍ നിന്നാദ്യം ഉല്‍പാദിപ്പിച്ചിരിക്കുന്നത് ലാവ ഓറഞ്ച് നിറത്തിലുള്ള വെന്യൂവാണ് .ഇതിനു പുറമെ സ്റ്റാര്‍ഡസ്റ്റ്, ഡെനിം ബ്ലൂ, ടൈഫൂണ്‍ സില്‍വര്‍ ഡീപ് ഫോറസ്റ്റ്, പോളാര്‍ വൈറ്റ്, ഫിയറി റെഡ് നിറങ്ങളിലും വെന്യൂ വില്‍പ്പനയ്ക്കുണ്ടാവും.

Top