ടര്‍ബോ എന്‍ജിന്‍ പതിപ്പില്‍, ക്ലെച്ച് ലെസ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ വെന്യു എത്തുന്നു

ഹ്യുണ്ടായിയുടെ പുതുതലമുറ വാഹനങ്ങളില്‍ കാണുന്ന പല ഫീച്ചറുകളുടെയും ഉറവിടം വെന്യു എന്ന സബ് കോംപാക്ട് എസ്യുവിയാണ്. വെന്യുവിലെ ടോപ്പ് സെല്ലിങ്ങ് മോഡലായ 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ പതിപ്പിനൊപ്പമാണ് ഐഎംടി ട്രാന്‍സ്മിഷന്‍ നല്‍കുന്നത്. ക്ലെച്ച് ഇല്ലാതെയുള്ള മാനുവല്‍ സംവിധാനമാണ് ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍.

ഐഎംടി ട്രാന്‍സ്മിഷന്‍ സംവിധാനമുള്ള വെന്യുവില്‍ ആറ് സ്പീഡ് എച്ച് പാറ്റേണ്‍ ഗിയര്‍ ലിവര്‍ നല്‍കും. എന്നാല്‍, ഗിയര്‍ മാറ്റുന്നതിനായി ക്ലെച്ച് ആവശ്യമില്ലെന്നതാണ് പ്രത്യേകത. നിലവിലെ വെന്യുവിന്റെ ഡിസിടി ട്രാന്‍സ്മിഷന്‍ പതിപ്പിലേത് പോലെ ആക്‌സിലറേറ്ററും ബ്രേക്കും മാത്രമായിരിക്കും പുതിയ മോഡലിലുമുണ്ടാകുക.

സെല്‍സര്‍ സംവിധാനമാണ് ഐഎംടിയുടെ അടിസ്ഥാനം. ടിജിഎസ് ലിവര്‍ ഇന്റന്‍ഷന്‍ സെന്‍സറില്‍ നിന്നുള്ള സിഗ്‌നല്‍ ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റിലെത്തും. ഈ സിഗ്‌നല്‍ ടിസിയു ഹൈഡ്രോളിക് പ്രഷറായി ക്ലെച്ച് ട്യൂബിലൂടെ കോണ്‍സെന്‍ട്രിക് സ്ലേവ് സിലിണ്ടറിലേക്ക് (സിഎസ്സി) മാറ്റുന്നു. തുടര്‍ന്ന് സിഎസ്സി ക്ലെച്ചിലേക്കും പ്രഷര്‍ പ്ലേറ്റിലേക്കുമുള്ള മര്‍ദ്ദം നിയന്ത്രിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

ഈ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്കു ക്ലെച്ച് അമര്‍ത്താതെ ഗിയര്‍ മാറാന്‍ സാധിക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഉപയോഗിച്ചിരിക്കുന്നതിന് സമാനമായ സാങ്കേതികവിദ്യയാണ് ഇതിലുമുള്ളത്. എന്നാല്‍, എഎംടിയില്‍ ഗിയര്‍ മാനുവലായി മാറേണ്ട ആവശ്യമില്ലെങ്കില്‍ എഎംടിയില്‍ ഗിയര്‍ മാനുവലായി ചേഞ്ച് ചെയ്യണം.

Top