മാരുതി ബ്രെസ്സയ്ക്ക് എതിരാളിയായി ഹ്യുണ്ടായിയുടെ വെന്യു ഇന്ത്യയില്‍

മാരുതി ബ്രെസ്സയ്ക്ക് എതിരായി ഹ്യുണ്ടായിയുടെ ചെറു എസ്യുവിയായ പുതിയ വെന്യുവിനെ ദക്ഷിണ കൊറിയന്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. അടുത്തമാസം വെന്യു വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഔദ്യോഗിക അവതരണ വേളയില്‍ മാത്രമേ പുതിയ കോമ്പാക്ട് എസ്യുവിയുടെ വില ഹ്യുണ്ടായി പ്രഖ്യാപിക്കുകയുള്ളൂ.

ഗ്രില്ലിന് താഴെ ഇരുവശത്തുമായാണ് വിഭജിച്ച പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍. ഹെഡ്ലാമ്പുകള്‍ക്ക് ചുറ്റും ഡെയ്ടൈം റണ്ണിങ് ലൈറ്റുകളുണ്ട്. ബോണറ്റിനോട് ചേര്‍ന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ വെന്യുവിന് ഗൗരവം കല്‍പ്പിക്കും. താഴെ ബമ്പറിലാണ് പ്രൊജക്ടര്‍ ഫോഗ്ലാമ്പുകള്‍.

3,995 mm നീളവും 1,770 mm വീതിയും 1,590 mm ഉയരവുമാണ് പുതിയ ഹ്യുണ്ടായി വെന്യുവിന്. വീല്‍ബേസ് 2,500 mm. ക്രെറ്റയില്‍ നിന്നും വ്യത്യസ്തമായ ക്യാബിന്‍ ശൈലി മോഡലില്‍ കാണാം. ഉയര്‍ന്നു നിലകൊള്ളുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് യൂണിറ്റ് ഡാഷ്ബോര്‍ഡിന്റെ ആകര്‍ഷണീയത കൂട്ടും.

സെന്റര്‍ കണ്‍സോളില്‍ പ്രത്യേക ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ടും ലഭിക്കും. വൈദ്യുത സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജിങ്, വോയിസ് റെക്കഗ്‌നീഷന്‍, അര്‍ക്കമീസ് സ്റ്റീരിയോ, പിന്‍ എസി വെന്റുകള്‍ തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍.

Top