ഹ്യൂണ്ടായ് വെന്യു; ബുക്കിങ് 45,000 യൂണിറ്റ് പിന്നിട്ടു

ഹ്യൂണ്ടായ് അടുത്തിടെ ഇന്ത്യന്‍ വിപണിയിലെത്തിച്ച പുതിയ സബ്‌കോംപാക്ട് എസ്.യു.വി മോഡലായ വെന്യുവിനുള്ള ബുക്കിങ് 45,000 യൂണിറ്റ് പിന്നിട്ടു. മേയ് മൂന്ന് മുതലാണ് വെന്യുവിനുളള ബുക്കിങ് ആരംഭിച്ചത്. 6.50 ലക്ഷം രൂപ മുതല്‍ 11.10 ലക്ഷം വരെയാണ് വെന്യുവിന്റെ എക്സ്ഷോറൂം വില.

118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കും പകരുന്ന 1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണ് വെന്യുവിന് കരുത്തേകുന്നത്.

Top