hyundai to set up assembling plant in pakistan

വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ് പാകിസ്ഥാനില്‍ പുതിയ കാര്‍ അസംബ്ലി പ്ലാന്റ് സ്ഥാപിക്കാക്കുന്നു. പാക് വസ്ത്രനിര്‍മാണ മേഖലയിലെ പ്രമുഖരായ നിഷത് മില്‍സുമായി ചേര്‍ന്നു രൂപീകരിക്കുന്ന സംയുക്ത സംരംഭമാവും രാജ്യത്തു ഹ്യുണ്ടേയ് കാറുകള്‍ അസംബിള്‍ ചെയ്യുക.

പാകിസ്ഥാനില്‍ പ്രാദേശികമായി കാര്‍ നിര്‍മാണം ആരംഭിക്കാന്‍ അനുയോജ്യരായ പങ്കാളികളെ തേടുകയായിരുന്നു ഹ്യുണ്ടേയിയെന്ന് നിഷത് മില്‍സ് കമ്പനി സെക്രട്ടറി ഖാലിദ് ചൗഹാന്‍ പറഞ്ഞു.

പങ്കാളിയുമായി ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിച്ച് വാഹന അസംബ്ലി പ്ലാന്റ് സ്ഥാപിക്കാനായിരുന്നു ഹ്യുണ്ടേയ് ശ്രമിച്ചത്. കാര്‍ നിര്‍മാണ സൗകര്യം ഏര്‍പ്പെടുത്താനായി ഹ്യുണ്ടേയിയും നിഷത് മില്‍സുമായി ധാരണാപത്രം ഒപ്പിട്ടതായും ചൗഹാന്‍ വെളിപ്പെടുത്തി.

യാത്രാവാഹനങ്ങള്‍ക്കൊപ്പം വാണിജ്യ വാഹനങ്ങളും പാകിസ്ഥാനില്‍ പ്രാദേശികമായി നിര്‍മിച്ചു വില്‍ക്കാനാണ് ഇരു പങ്കാളികളുമായുള്ള ധാരണ. ആവശ്യമായ അനുമതികള്‍ ലഭിക്കുന്ന മുറയ്ക്ക് സംയുക്ത സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളും പ്ലാന്റ് സ്ഥാപിക്കലുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top