കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി സ്റ്റിക്‌സ് എത്തുന്നു

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി സ്റ്റിക്‌സുമായി എത്തുന്നു. എട്ട് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും സ്റ്റിക്‌സിന്റെ വില. ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, അലുമിനിയം ഫിനീഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്ത് നല്‍കിയിരിക്കുന്നത്.

വീതിയേറിയ അലോയി വീലുകളും ബ്ലാക്ക് ഫിനീഷിങ് ബി പില്ലറും എല്‍ഇഡി ടെയില്‍ ലാമ്പും ക്രോസ് സ്‌പോയിലറും ഒരുക്കിയിട്ടുണ്ട്. ടച്ച് സക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയും ഇന്റീരിയറില്‍ നല്‍കിയിട്ടുണ്ട്.

സുരക്ഷയുടെ കാര്യത്തില്‍ ഹ്യുണ്ടായി യാതൊരു വിട്ടുവീഴ്ച്ചയും വരുത്താറില്ല. അടിസ്ഥാന മോഡല്‍ മുതല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീവയും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ആറ് സ്പീഡ് ഗിയര്‍ ബോക്‌സില്‍ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 1.4 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനിലുമാണ് ഹ്യുണ്ടായി സ്റ്റിക്‌സ് നിരത്തിലെത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 171 എന്‍എം ടോര്‍ക്കുമേകും.

Top