സ്റ്റാരെക്‌സ് എംപിവി ഇന്ത്യയില്‍ അവതരിപ്പാനൊരുങ്ങി ഹ്യുണ്ടായി

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ സ്റ്റാരെക്‌സ് എംപിവി ഇന്ത്യയി അവതരിപ്പാനൊരുങ്ങുന്നു. ഇത് രണ്ടാം തവണയാണ് ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ ഒരു എംപിവിയെ പരിഗണിക്കുന്നത്. 2012 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഹ്യുണ്ടായി ഹെക്‌സ സ്‌പേസ് എംപിവി കണ്‌സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു.

പിന്നീട് ചില കാരണങ്ങളാല്‍ എംപിവി റദ്ദാക്കുകയായിരുന്നു. ഹ്യുണ്ടായിയുടെ പുതിയ എംപിവി ക്രിസ്റ്റയേക്കാള്‍ വലുതായിരിക്കും, മാത്രമല്ല വാഹനത്തിന്റെ വലുപ്പം കിയ കാര്‍ണിവലുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയാണെങ്കില്‍, 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാവും ഹ്യുണ്ടായി സ്റ്റാരെക്‌സിന് കമ്പനി നല്‍കുന്നത്.

197 bhp കരുത്തും 440 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് പവര്‍ മുന്‍ വീലുകളിലേക്ക് പകരുന്നത്.

Top