ഹ്യുണ്ടായി സാന്‍ട്രോ എഎംടി കാറിന്റെ ബുക്കിംഗ് 45,000 യൂണിറ്റ് പിന്നിട്ടു

ന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയ പുതിയ സാന്‍ട്രോയുടെ വില്‍പ്പന കുതിക്കുന്നു. ഒക്ടോബറില്‍ വില്‍പന അരംഭിച്ച സാന്‍ട്രോയുടെ ബുക്കിങ് 45000 യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. ആദ്യം വിറ്റഴിക്കുന്ന 50,000 സാന്‍ട്രോ കാറുകള്‍ക്ക് വിലക്കിഴിവും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. 3.93 ലക്ഷം രൂപ മുതല്‍ 5.68 ലക്ഷം രൂപ വരെയാണ് സാന്‍ട്രോയുടെ കോഴിക്കോട് എക്‌സ്‌ഷോറൂം വില.

അഞ്ചു വകഭേദങ്ങളിലായാണ് സാന്‍ട്രോ പെട്രോള്‍ മാനുവല്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്. സിഎന്‍ജി എഎംടി, പെട്രോള്‍ എഎംടി പതിപ്പുകളില്‍ രണ്ടു വകഭേദങ്ങള്‍ മാത്രമെ ലഭ്യമാവുന്നുള്ളൂ. വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി ബുക്കിംഗ് വിലയിരുത്തിയാല്‍ സാന്‍ട്രോയുടെ ഇടത്തരം മോഡലുകളോടാണ് വിപണിക്ക് കൂടുതല്‍ പ്രിയം.

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, കീലെസ് എന്‍ട്രി, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ വിന്‍ഡോ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് സാന്‍ട്രോ ഒരുങ്ങുന്നത്.

ഉയര്‍ന്ന സാന്‍ട്രോ മോഡലുകള്‍ക്ക് ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് എന്നിവ കൂടുതലായുണ്ട്. 3,610 mm നീളവും 1,645 mm വീതിയും 1,560 mm ഉയരവും പുതിയ സാന്‍ട്രോ കുറിക്കുന്നു. വീല്‍ബേസ് 2,400 mm.

Top