ഹ്യുണ്ടായ് സാന്‍ട്രോ 20 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അവതരിപ്പിക്കുന്നു

1998 സെപ്തംബര്‍ 23ന് പുറത്തിറങ്ങിയ ഹ്യുണ്ടായ് സാന്‍ട്രോ 20 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ തീയതിയില്‍ വീണ്ടും അവതരിക്കുന്നു. 2014ലായിരുന്നു സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പടിയിറങ്ങിയത്.

ഹ്യൂണ്ടായ് പിന്‍വലിച്ച ഐ.10ന് പകരക്കാരനായാവും പുതിയ സാന്‍ട്രോയെത്തുക. എ.എച്ച്2 എന്ന കോഡ് നാമത്തിലാണ് പുതിയ സാന്‍ട്രോ ഹ്യൂണ്ടായ് അണിയിച്ചൊരുക്കുന്നത്.

1.1 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിനാവും സാന്‍ട്രോക്ക് കരുത്ത് പകരുക. 70 ബി.എച്ച്.പിയാണ് വാഹനത്തില്‍ നിന്ന് ലഭിക്കുന്ന പരമാവധി പവര്‍. അഞ്ച് സ്പീഡ് മാനുവല്‍ ആന്‍ഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാവും സാന്‍ട്രോ വിപണിയിലെത്തുക. ഐ10നെക്കാള്‍ വലുതും ഗ്രാന്‍ഡ് ഐ10നേക്കാള്‍ ചെറുതുമായിരിക്കും പുതിയ മോഡല്‍. സുരക്ഷക്കായി രണ്ട് എയര്‍ബാഗുകളും എ.ബി.എസും ഉള്‍പ്പെടുത്തിയേക്കും.

Top