എലാന്‍ട്രയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു; ഒക്ടോബര്‍ മൂന്നിന് വിപണിയിലെത്തും

ഹ്യുണ്ടായ് അവതരിപ്പിക്കുന്ന പ്രീമിയം വാഹനമായ എലാന്‍ട്രയുടെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. ഒക്ടോബര്‍ മൂന്നിന് വാഹനം പുറത്തിറക്കുന്നതിനു മുന്നോടിയായാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റബര്‍ 25 മുതല്‍ എലാന്‍ട്രയുടെ ബുക്കിങ് സ്വാകരിച്ചു തുടങ്ങിയിരുന്നു.

സ്‌റ്റൈല്‍ ലുക്കുള്ള ഹെക്‌സഗണല്‍ ഗ്രില്‍, മസ്‌കൂലര്‍ ബോഡി ലൈനുകളുള്ള ബോണറ്റ്, ട്രയാങ്കുലര്‍ ഫോഗ്ലാംപ്, റീഡിസൈന്‍ ചെയ്ത ബംപറുകള്‍, പുതിയ ബൂട്ട് ലിഡ്, പുതിയ ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവയടക്കം സമഗ്രമായ മാറ്റങ്ങളുമായിട്ടാണ് പുതിയ എലാന്‍ട്ര ഹ്യുണ്ടായ് അവതരിപ്പിക്കുന്നത്.

പ്രീമിയം സെഡാന്‍ വിഭാഗത്തില്‍ കൊറോള ആള്‍ട്ടിസ്, ഹോണ്ട സിവിക്, സ്‌കോഡ ഒക്ടാവിയ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന എലാന്‍ട്രയ്ക്ക് ബിഎസ് 6 നിലവാരത്തിലുള്ള രണ്ട് ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണുണ്ടാകുക. ആറു സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ എന്നീ ഗീയര്‍ബോക്‌സ് ഓപ്ഷനുകളിലാണ് വാഹനം അവതരിപ്പിക്കുന്നത്. പുതിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലിടം പിടിച്ചിട്ടുണ്ട്.

Top