Hyundai Motors Diwali Festive Season Offer in India

ദീപങ്ങളുടെ ഉത്സവമായ ദീപാവലി അടുത്തപ്പോള്‍ ഓഫറുകളുമായി എത്തുന്ന നിര്‍മ്മാതാക്കളുടെ എണ്ണത്തില്‍ ഒരു കുറവുമില്ല. ഉത്സവക്കാലത്തോടനുബന്ധിച്ചുള്ള വില്പന കൊഴുപ്പിക്കാന്‍ ആകര്‍ഷകമായ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.

ദീപാവലിയോടനുബന്ധിച്ച് രണ്ട് ലക്ഷം രൂപയുടെ അത്യാകര്‍ഷകമായ ഓഫറുകളാണ് ഹ്യുണ്ടായ് മോട്ടോഴ്‌സ് ഒരുക്കിയിട്ടുള്ളത്.

എലൈറ്റ് ഐ20 ഹാച്ച്ബാക്കുകള്‍ക്ക് 10,000 രൂപയുടെ വിലക്കിഴിവാണ് നല്‍കുന്നത്. പെട്രോള്‍,ഡീസല്‍ വകഭേദങ്ങള്‍ക്കും ഈ ഓഫര്‍ ലഭ്യമാക്കായിട്ടുണ്ട്.

ഹ്യുണ്ടായ്യുടെ എക്‌സെന്റ് കോംപാക്ട് സെഡാനും ദീപാവലി ഓഫറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എക്‌സെന്റിന്റെ പെട്രോള്‍ വകഭേദത്തിന് 47,000രൂപയും ഡീസലിന് 57,000രൂപയുടേയും ഡിസ്‌കൗണ്ടാണ് ലഭിക്കുക.

ഐ10, ഇയോണ്‍ ഹാച്ച്ബാക്കുകള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് മാത്രമാണ് ഓഫര്‍ നല്‍കിയിട്ടുള്ളത്.

ഹ്യുണ്ടായ് ഐ10 പെട്രോള്‍ പതിപ്പിന് 53,000രൂപയുടെ ആനുകൂല്യവും ഇയോണിന് 60,000രൂപയുടെ ഓഫറുമാണ് നിലവില്‍ നല്‍കിയിരിക്കുന്നത്.

വെര്‍ണ, സാന്റാഫെ മോഡലുകള്‍ക്കും ദീപാവലിയോടനുബന്ധിച്ചുള്ള ഓഫറുകള്‍ ലഭിക്കുന്നതാണ്. ഒരു ലക്ഷം, രണ്ട് ലക്ഷം എന്ന നിരക്കിലാണ് ഈ രണ്ട് കാറുകള്‍ക്കും ലഭിക്കുന്ന ഓഫര്‍.

ഈ ഓഫറുകള്‍ക്ക് പുറമെ ഓരോ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ഉപഭോക്താക്കള്‍ക്കും ഡീലര്‍ഷിപ്പുകളില്‍ നിന്ന് ആകര്‍ഷക ക്രിക്കറ്റ് സമ്മാനങ്ങളും ലഭിക്കുന്നതായിരിക്കും.

കൂടാതെ ഹ്യുണ്ടായി കാര്‍ വാങ്ങുന്ന ഓരോ ഉപഭോക്താവിനും കാറിനുള്ള ആനുകൂല്യത്തിനു പുറമെ ക്രിക്കറ്റ് കിറ്റും സൗജന്യമായി നല്‍കുന്നതായിരിക്കും.

മേല്‍പറഞ്ഞ ഓഫറുകളും ആനുകൂല്യങ്ങളും ഓക്ടോബര്‍ 28 വരെ മാത്രമായിരിക്കും ലഭ്യമാവുക.

Top