ഓട്ടോണമസ് കാര്‍ വികസിപ്പിക്കാൻ ആപ്പിളുമായി ചര്‍ച്ചയിലല്ല; വ്യക്തമാക്കി ഹ്യൂണ്ടായിയും കിയയും

ട്ടോണമസ് വാഹനങ്ങള്‍ വികസിപ്പിക്കാൻ ആപ്പിളുമായി ചര്‍ച്ച നടത്തുകയാണെന്ന റിപ്പോർട്ട് തള്ളി ഹ്യൂണ്ടായ് മോട്ടോറും കിയ കോര്‍പ്പും. ഹ്യൂണ്ടായിയുടേയോ സഹസ്ഥാപനമായ കിയ കോര്‍പ്പിന്റെയോ യു.എസിലുള്ള ഫാക്ടറികളില്‍ വെച്ച് 2027-ഓടെ സെല്‍ഫ് ഡ്രൈവിങ് കാറുകളും ബാറ്ററികളും വികസിപ്പിക്കാന്‍ ആപ്പിളുമായി ചർച്ച നടത്തുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു.

ഈ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇരുകമ്പനികളുടേയും ഓഹരികളില്‍ വന്‍വര്‍ധനവുണ്ടാവുകയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ ആപ്പിള്‍ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിരുന്നില്ല. റിപ്പോര്‍ട്ടുകള്‍ തള്ളി ഹ്യൂണ്ടായ്, കിയ കമ്പനികള്‍ തന്നെ രംഗത്തെത്തിയതോടെ ഇരുസ്ഥാപനങ്ങളുടേയും ഓഹരിയില്‍ യഥാക്രമം 6.8 ശതമാനവും 13.6 ശതമാനവും ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

Top