പുതിയ ഹ്യുണ്ടായ് ഐ 20 : വാഹനത്തിന്റെ പുതിയ ഡിസൈൻ സ്‌കെച്ചുകൾ പുറത്ത് വിട്ട് ഹ്യുണ്ടായ്

വാഹന പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന വാഹനങ്ങളിൽ ഒന്നാണ് ഹ്യുണ്ടായ് ഐ 20 യുടെ പുതിയ മോഡൽ. മാസങ്ങൾക്ക് മുന്നേ നടന്ന വണ്ടിയുടെ പ്രഖ്യാപനത്തെ തുടർന്ന് പുതിയ വാർത്തകൾക്കായുള്ള കാത്തിരിപ്പിൽ ആയിരുന്നു വാഹന പ്രേമികൾ. അവർക്കായി മറ്റൊരു സർപ്രൈസ് വാർത്തയാണ് ഹ്യുണ്ടായ് ഇന്ന് പുറത്ത് വിട്ടത്.പുതിയ ഹ്യുണ്ടായ് ഐ 20 യുടെ പുതിയ മോഡലിന്റെ സ്കെച്ചാണ് ഇപ്പോൾ ഹ്യുണ്ടായ് പുറത്ത് വീട്ടിരിക്കുന്നത്.

പുതിയ ഐ20-യുടെ മുന്‍വശത്തിന്റെയും പിന്‍ഭാഗത്തിന്റെയും അകത്തെയും ഡിസൈനിന്റെ സൂചന നല്‍കുന്ന സ്‌കെച്ചുകളാണ് ഹ്യുണ്ടായി പുറത്തുവിട്ടിരിക്കുന്നത്.പിന്‍ഭാഗത്തെ ഡിസൈനിലും അഴിച്ചുപണി നടത്തിയിട്ടുണ്ട്. ഇസഡ് ഷേപ്പിലുള്ള കംപ്ലീറ്റ് എല്‍.ഇ.ടി ടെയ്ല്‍ലാമ്പും രണ്ട് ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ക്രോമിയം സ്ട്രിപ്പുമാണ് പിന്നിലെ പ്രധാന മാറ്റം. ഐ20 ബാഡ്ജിങ്ങിലും പുതുമ കൊണ്ട് വന്നിട്ടുണ്ട്. എന്‍ജിന്‍ ഓപ്ഷനുകളെ സംബന്ധിച്ച വിവരം വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും വണ്ടിയുടെ സ്‌കെച്ചുകൾ കൂടി പുറത്തുവന്നത്തോടെ കൂടുതൽ ആവേശത്തിൽ ആയിരിക്കുകയാണ് ആരാധകർ

Top