ജനുവരി ഒന്നുമുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു

2024 ജനുവരി ഒന്നുമുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു. ഇന്‍പുട്ട് ചെലവ്, പ്രതികൂല വിനിമയ നിരക്ക്, ചരക്ക് വിലയിലെ വര്‍ദ്ധനവ് എന്നിവയാണ് വില വര്‍ദ്ധനയ്ക്ക് കാരണമെന്ന് കമ്പനി അറിയിച്ചു.

ഹ്യൂണ്ടായ് നിലവില്‍ i20, ഗ്രാന്‍ഡ് ഐ10 നിയോസ്, എക്‌സെന്റ്, എക്സ്റ്റര്‍, വെന്യു എന്നിവ സബ്-4 മീറ്റര്‍ വിഭാഗത്തില്‍ വില്‍ക്കുന്നു. 2024-ന്റെ ആദ്യ പാദത്തില്‍ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന പരിഷ്‌ക്കരിച്ച ക്രെറ്റ എസ്യുവിയും കമ്പനി തയ്യാറെടുക്കുകയാണ്. ഇതോടൊപ്പം, ട്യൂസണിന്റെയും അല്‍ക്കാസറിന്റെയും അപ്ഡേറ്റ് ചെയ്ത പതിപ്പുകള്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.പുതിയ ഹ്യുണ്ടായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റിന് ഗണ്യമായ പരിഷ്‌ക്കരിച്ച സ്‌റ്റൈലിംഗും പുതിയ ഇന്റീരിയറും ഒപ്പം എഡിഎഎസ് സാങ്കേതികവിദ്യയും പുതിയ ടര്‍ബോ പെട്രോള്‍ എഞ്ചിനും ലഭിക്കും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എസ്യുവിക്ക് ലഭിക്കുക. പുതുതായി പുറത്തിറക്കിയ എക്സ്റ്റര്‍ മൈക്രോ എസ്യുവിക്ക് ഈ വര്‍ഷം ആദ്യം എത്തിയതിന് ശേഷം ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചു.

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയില്‍, ചെലവ് വര്‍ദ്ധന സാധ്യമാകുന്നിടത്തോളം ഉള്‍ക്കൊള്ളാനും തുടര്‍ച്ചയായ ഉപഭോക്തൃ സന്തോഷം ഉറപ്പാക്കാനും തങ്ങള്‍ എപ്പോഴും ശ്രമിക്കുന്നുവെന്നും എന്നിരുന്നാലും, ഉയരുന്ന ഇന്‍പുട്ട് ചെലവിന്റെ ഒരു ഭാഗം ചെറിയ വില വര്‍ദ്ധനയിലൂടെ വിപണിയിലേക്ക് കൈമാറേണ്ടത് ഇപ്പോള്‍ അനിവാര്യമായിരിക്കുന്നുവെന്നും വില വര്‍ധനയെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ സിഒഒ, തരുണ്‍ ഗാര്‍ഗ് പറഞ്ഞു. വില വര്‍ദ്ധന 2024 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

 

Top