നിരവധി പ്രേത്യേകതകളോടെ ഇന്ത്യയിലെ ആദ്യ വൈദ്യുതി എസ്.യു.വിയുമായി ഹ്യുണ്ടായ്

hyundai

ന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതി എസ്‍യുവി എന്നറിയപ്പെടുന്ന കോന ഇലക്ട്രിക്കിന്‍റെ ഫെയിസ്‍ലിഫ്റ്റിനെ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി.  2021ല്‍ ഈ വാഹനം ഇന്ത്യയില്‍ എത്തും. ക്യാബിനകത്തും പുറത്തും കോസ്‌മെറ്റിക്, സാങ്കേതിക അപ്‍ഡേറ്റുകളോടെയാണ് വാഹനം എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുക്കിയ ഫ്രണ്ട് ഗ്രില്‍ ആണ് വാഹനത്തിന്റെ പ്രധാന മാറ്റം. പുതിയ ഗ്രില്ലിന് മിനുസമാര്‍ന്ന മുഖം ലഭിക്കുന്നു. പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനേക്കാള്‍ ചെറിയ എയറോഡൈനാമിക് അപ്ഡേറ്റും ഇതിന് നല്‍കുന്നു. ചെറുതായി പുനര്‍നിര്‍മ്മിച്ച ടെയില്‍ ലാമ്പുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പിന്‍വശം പഴയ പതിപ്പിന് സമാനമാണ്. ഇലക്ട്രിക് ക്രോസ്ഓവറില്‍ വാഗ്ദാനം ചെയ്യുന്ന അഞ്ച് നിറങ്ങള്‍ക്ക് പുറമേ, പുതിയ അഞ്ച് കളര്‍ ഓപ്ഷനുകളും അതിന്റെ പാലറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

Top