ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന് ഇന്ത്യന്‍ വിപണിയിലേക്ക്

ന്ത്യയില്‍ ഹ്യുണ്ടായി അവതരിപ്പിക്കാനിരിക്കുന്ന ആദ്യ വൈദ്യുത കാറാണ് കോന. ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന് ഇന്ത്യന്‍ വിപണിയിലെത്തും. വരവിന് മുന്നോടിയായി ഔദ്യോഗിക വെബ്സൈറ്റില്‍ ഇലക്ട്രിക് കോന എസ്യുവി പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. കാറിന്റെ വില ജൂലായ് ഒന്‍പതിന് ഹ്യുണ്ടായി വെളിപ്പെടുത്തും.

നവീനമായ മേല്‍ത്തരം ഫീച്ചറുകള്‍ ഒരുപാട് എസ്യുവിയില്‍ പ്രതീക്ഷിക്കാം. ഫ്ളോട്ടിങ് ശൈലിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റായിരിക്കും ഇതില്‍ മുഖ്യം. വിന്‍ഡ്ഷീല്‍ഡിലേക്ക് വിവരങ്ങള്‍ നല്‍കുന്ന ഹെഡ്സ് അപ്പ് ഡിസ്പ്ലേ സംവിധാനവും ഹ്യുണ്ടായി കോനയുടെ പ്രത്യേകതയാണ്.

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരമോടാനുള്ള ശേഷി എസ്യുവിയുടെ പ്രാരംഭ വകഭത്തിനുണ്ട്. 100 kW ശേഷിയുള്ള വൈദ്യുത മോട്ടോറാണ് മോഡലില്‍ ഒരുങ്ങുന്നതും. 39.2 kWh ശേഷിയുള്ള ബാറ്ററി പാക്ക് മുഖേന 136 bhp കരുത്തും 335 Nm torque ഉം സൃഷ്ടിക്കാന്‍ വൈദ്യുത മോട്ടോറിന് കഴിയും. കൂടുതല്‍ കാര്യശേഷിയുള്ള 64 kWh ബാറ്ററി യൂണിറ്റും കോനയില്‍ ലഭ്യമാണ്.

ഉയര്‍ന്ന ബാറ്ററി പാക്കെങ്കില്‍ കരുത്തുത്പാദനം 203 bhp/395 Nm torque എന്ന നിലയില്‍ എത്തിനില്‍ക്കും. ഒറ്റ ചാര്‍ജില്‍ 482 കിലോമീറ്ററാണ് ഈ പതിപ്പ് പിന്നിടുക. ഇതേസമയം, ഒന്‍പതു മണിക്കൂര്‍ സമയംവേണം ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍.

Top