ഹ്യുണ്ടായി അയോണിക്ക് 5 ലോഞ്ച് വിശദാംശങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തി

2022 ൻറെ രണ്ടാം പകുതിയിൽ അയോണിക്ക് (Ioniq 5) ഇലക്ട്രിക് ക്രോസ്ഓവർ അവതരിപ്പിക്കും എന്ന് ഹ്യുണ്ടായ് ഇന്ത്യ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പുരോഗമനപരവും സുസ്ഥിരവുമായ ഭാവിക്കായി തങ്ങളുടെ ബിസിനസുകളിലും ഉൽപ്പന്ന ശ്രേണിയിലും ഇലക്ട്രിക് മൊബിലിറ്റി വിപുലീകരിക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ എംഡിയും സിഇഒയുമായ അൻസൂ കിം വെളിപ്പെടുത്തിയതായി ഇന്ത്യാ കാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഈ മോഡലിന് ഈയടുത്ത് 2022 വേൾഡ് കാർ ഓഫ് ദ ഇയർ (WCOTY) അവാർഡ് ലഭിച്ചിരുന്നു. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാവ് 2028-ഓടെ 6 പുതിയ BEV (ബാറ്ററി ഇലക്ട്രിക് വാഹനം) 6 മോഡലുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.

വരാനിരിക്കുന്ന ഹ്യുണ്ടായ് അയോണിക് 5, ഒന്നിലധികം ബോഡി ശൈലികളെ പിന്തുണയ്ക്കുന്ന ഇ-ജിഎംപി പ്ലാറ്റ്‌ഫോമിലാണ് (ഇലക്‌ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം) രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇത് മോഡുലാറൈസ്‍ഡ് ബാറ്ററി സംവിധാനവും കുറഞ്ഞ ഗുരുത്വാകർഷണ കേന്ദ്രവും വാഗ്ദാനം ചെയ്യുന്നു. ഇവിടെ, പുതിയ ഹ്യുണ്ടായ് ഇലക്ട്രിക് ക്രോസ്ഓവർ CBU റൂട്ട് വഴി കൊണ്ടുവരുകയും ഒരു പ്രധാന വിഭാഗത്തെ പരിപാലിക്കുകയും ചെയ്യും. ഇലക്ട്രിക് മൊബിലിറ്റിയിൽ ബ്രാൻഡിന്റെ വൈദഗ്ധ്യം പ്രിവ്യൂ ചെയ്യുന്ന ഒരു മുൻനിര ഇവിയായി ഇത് സ്ഥാപിക്കും.

ആഗോളതലത്തിൽ, അയോണിക്ക് 5-ന് രണ്ട് പവർട്രെയിൻ ഓപ്ഷനുകളുണ്ട്. സിംഗിൾ മോട്ടോർ സജ്ജീകരണവും ഡ്യുവൽ മോട്ടോർ, AWD കോൺഫിഗറേഷനും ആണവ. ആദ്യത്തേത് 169 ബിഎച്ച്പിയും 350 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമ്പോൾ, രണ്ടാമത്തേത് 306 ബിഎച്ച്പിക്കും 605 എൻഎം ടോര്ക്കും സൃഷ്‍ടിക്കുന്നു. സിംഗിൾ മോട്ടോർ സെറ്റപ്പ് അടിസ്ഥാന വേരിയന്റിൽ ലഭ്യമാണ്, ഇതിന് 8.5 സെക്കൻഡിൽ പൂജ്യം മുതൽ 1000 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഇരട്ട മോട്ടോർ പതിപ്പിന് 5.2 സെക്കൻഡിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 185 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും. നിലവിൽ, ഇന്ത്യയ്ക്കായുള്ള അയോണിക്ക് 5-ന്റെ പവർട്രെയിൻ വിശദാംശങ്ങളെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.

72.6kWh, 58kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകളോട് കൂടിയ ഇലക്ട്രിക് ക്രോസ്ഓവർ ലഭ്യമാണ് – യഥാക്രമം 481km, 385km (WLTP സൈക്കിളിൽ) പരമാവധി റേഞ്ച് നൽകുന്നു. 220kW DC ചാർജർ വഴി വെറും 18 മിനിറ്റിനുള്ളിൽ ബാറ്ററികൾ 10% മുതൽ 80% വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 800V ബാറ്ററി സാങ്കേതികവിദ്യയാണ് ഹ്യുണ്ടായി അയോണിക്ക് 5-ന് ഉള്ളത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള 12 ഇഞ്ച് ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD) യൂണിറ്റ്, ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ സ്യൂട്ട്, അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകൾ, റിയർ വ്യൂ മിറർ ഡിസ്‌പ്ലേയ്ക്കുള്ള ഡിജിറ്റൽ സ്‌ക്രീനുകൾ തുടങ്ങിയവയും ഉൾപ്പെടുന്നു.

Top