ഹ്യുണ്ടായ് അയോണിക്ക് 5ന്റെ ഡെലിവറി മാർച്ചിൽ ആരംഭിക്കും

ക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിൽ നിന്നുള്ള പുതിയ ഇലക്ട്രിക് ക്രോസ്ഓവറായ ഹ്യുണ്ടായ് അയോണിക് 5 ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ചു. 44.95 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ആയിരുന്നു വാഹനത്തിന്‍റെ അവതരണം. ആദ്യ 500 ബുക്കിംഗുകൾക്ക് മാത്രമുള്ള പ്രാരംഭ വിലയാണിത്. 60.95 ലക്ഷം മുതൽ 65.95 ലക്ഷം രൂപ വരെ വിലയുള്ള കിയ EV6-നെ അപേക്ഷിച്ച്, അയോണിക്ക് 5-ന് ഏകദേശം 16 ലക്ഷം രൂപ വില കുറയും. ആദ്യത്തേത് ഒരു സമ്പൂർണ ഇറക്കുമതി യൂണിറ്റാണെങ്കിൽ, രണ്ടാമത്തേത് സികെഡി റൂട്ട് വഴി ഇവിടെയെത്തുന്നു.

250 മുതല്‍ 300 യൂണിറ്റുകൾ വാർഷികാടിസ്ഥാനത്തിൽ വിതരണം ചെയ്യാനാണ് ഹ്യൂണ്ടായ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും, അതിന്റെ ബുക്കിംഗുകൾ പ്രതീക്ഷിച്ചതിനെക്കാളും കൂടി.. അയോണിക് ഇതുവരെ 650 ബുക്കിംഗുകൾ നേടിയതായി കാർ നിർമ്മാതാക്കൾ പറഞ്ഞു. ഇതിന്റെ ഡെലിവറികൾ 2023 മാർച്ച് അവസാനത്തോടെ ആരംഭിക്കും.

Top