വാഹന പ്രേമികള്‍ക്കായി ഹ്യുണ്ടായി അവതരിപ്പിക്കുന്നു i30 N

ക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി വാഹന പ്രേമികള്‍ക്കായി അവരുടെ ആദ്യ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക്, i30 N അവതരിപ്പിക്കാനുള്ള തിരക്കിലാണ്.

ലോകപ്രശസ്ത നുബേഗ്രിങ്ങ് ട്രാക്കിലും, ദൂര്‍ഘട ബ്രിട്ടീഷ് ബി റോഡുകളിലും, സ്വീഡനിലെ മഞ്ഞിലും നടത്തിയ കഠിന പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഹ്യുണ്ടായി i30 N പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക് എത്തുന്നത്.

2.0 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാകും ഹ്യുണ്ടായിയുടെ ആദ്യ പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് i30 N ഒരുങ്ങുകയെന്നാണ് സൂചന.

പിറെല്ലി പിസീറോ ടയറുകളില്‍ ഒരുങ്ങിയ 19 ഇഞ്ച് അലോയ് വീലുകളിലാകും പുതിയ ഹ്യുണ്ടായ് i 30 N വന്നെത്തുക എന്നും പ്രതീക്ഷിക്കപ്പെടുന്നു.

ടഫ് ആന്‍ഡ് സ്‌പോര്‍ടി കട്ടില്‍ ഒരുങ്ങുന്ന i30 N ല്‍ വാല്‍വ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം സാന്നിധ്യമറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആകെമൊത്തം അഗ്രസീവ് ലുക്കാണ് i30 N ന് ലഭിക്കുക.

2013 മുതലാണ് പെര്‍ഫോര്‍മന്‍സ് കാറുകളിലേക്ക് ഹ്യുണ്ടായ് ശ്രദ്ധ ചെലുത്തുന്നത്. 2012 വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പിലാണ് ഹ്യുണ്ടായി ആദ്യമായി N ബ്രാന്‍ഡിനെ അവതരിപ്പിച്ചത്. N ബ്രാന്‍ഡിലൂടെ പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയില്‍ വ്യക്തിമുദ്ര പതിപ്പിക്കാനാണ് ഹ്യുണ്ടായ് ശ്രമിക്കുന്നത്.

2017 ജൂലായ് 13 നാണ് ഹ്യുണ്ടായി i30 N നെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കാനിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വരവിന് മുന്നോടിയായി ഹ്യുണ്ടായി പുറത്ത് വിട്ട പെര്‍ഫര്‍മന്‍സ് ഹാച്ച്ബാക്കിന്റെ ടീസറില്‍ ആരാധകര്‍ ഒന്നടങ്കം അതിശയിച്ചിരിക്കുകയാണ്.

Top