പുതുതലമുറ ഹ്യുണ്ടായി i30 യുടെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തില്‍

hyundai-i30

രാജ്യാന്തര വിപണികളില്‍ വില്‍പനയിലുള്ള പുതുതലമുറ ഹ്യുണ്ടായി i30 യുടെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരതത്തില്‍. പുതിയ i30 ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇന്ത്യയില്‍ വില്‍പനയിലുള്ള എലാന്‍ട്രയില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയാണ് പുതിയ i30 യ്ക്ക്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഹ്യുണ്ടായി i30 യില്‍ ഒരുങ്ങുന്നുണ്ട്. ഹാച്ച്ബാക്കിന്റെ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പാണ് പുറത്തുവന്ന ചിത്രത്തില്‍.

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, റഡാര്‍ പിന്തുണയുള്ള ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എമര്‍ജന്‍സി ബ്രേക്ക് എന്നിവയാണ് i30 യുടെ പ്രധാന സവിശേഷതകള്‍.

Top