ജനപ്രിയ മോഡലിന്റെ വില കൂട്ടി, വേരിയന്റുകളും നീക്കി ഹ്യുണ്ടായി

ക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളാായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ, i20 ഹാച്ച്ബാക്ക് മോഡൽ ലൈനപ്പിൽ നിന്ന് 1.0L ടർബോ-പെട്രോൾ iMT വേരിയന്റുകൾ (സ്പോർട്സ് ടർബോ, ആസ്റ്റ ടർബോ) നീക്കം ചെയ്തു. ഇപ്പോൾ, ടർബോ-പെട്രോൾ എഞ്ചിൻ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് സ്‌പോർട്‌സ്, ആസ്റ്റ ട്രിമ്മുകളിൽ ലഭ്യമാകും. വേരിയന്റ് ലൈനപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിന് പുറമേ, ഹ്യുണ്ടായ് i20 യുടെ വില 21,500 രൂപ വരെ വർദ്ധിപ്പിച്ചതായും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും പുതിയ വില വർദ്ധനയ്ക്ക് ശേഷം, ഹാച്ച്ബാക്കിന്റെ പെട്രോൾ പതിപ്പ് 7.18 ലക്ഷം മുതൽ 10.91 ലക്ഷം രൂപ വരെ വില പരിധിയിൽ ലഭിക്കും.

മോഡൽ ലൈനപ്പിൽ സ്‌പോർട്‌സ് DCT, ആസ്‍റ്റ DCT,ആസ്റ്റ DCT ഡ്യുവൽ ടോൺ എന്നിങ്ങനെ മൂന്ന് 1.0L ടർബോ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾ ഉൾപ്പെടുന്നു. ഇവയുടെ വില യഥാക്രമം 10.11 ലക്ഷം രൂപ, 11.68 ലക്ഷം രൂപ, 11.83 ലക്ഷം രൂപ എന്നിങ്ങനെയാണ്. നാല് 1.5 എൽ ഡീസൽ വേരിയന്റുകളുണ്ട്. മാഗ്ന (8.42 ലക്ഷം), സ്‌പോർട്‌സ് (9.28 ലക്ഷം), ആസ്റ്റ (ഒ) (10.83 ലക്ഷം), ആസ്റ്റ (ഒ) ഡ്യുവൽ ടോൺ (10.98 ലക്ഷം) എന്നിവയാണവ. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്.

Top