ഹ്യുണ്ടായി i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ചു

ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ മോഡൽ 2021 i20 N അവതരിപ്പിച്ചു. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.6 ലിറ്റർ T-GDi ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് 2021 ഹ്യുണ്ടായി i20 N ഹോട്ട് ഹാച്ചിന്റെ ഹൃദയം. 5,500-6,000 rpm -ൽ 201 bhp കരുത്തും 1,750-4,500 rpm -ൽ 275 Nm torque ഉം ഉത്പാദിപ്പിക്കാൻ ഇതിന് കഴിയും.

2021 ഹ്യുണ്ടായി i20 N എഞ്ചിൻ ഒരു എക്‌സ്‌ക്ലൂസീവ് ടർബോ സിസ്റ്റത്താൽ സവിശേഷമാക്കുന്നു, ഒരു ഇന്റർകൂളറും വാർട്ടർ സർക്കുലേഷൻ സംവിധാനവും ഉപയോഗിച്ച് ഇത് തണുപ്പിക്കുന്നു. ഹോട്ട് ഹാച്ചിന് നോർമൽ, ഇക്കോ, സ്പോർട്ട്, N, N കസ്റ്റം എന്നിങ്ങനെ അഞ്ച് ഡ്രൈവ് മോഡുകൾ വാഗ്ദാനം ചെയ്യുന്ന N ഗ്രിൻ കൺട്രോൾ സിസ്റ്റം ലഭിക്കുന്നു. വെറും 6.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ i20 N -ന് സാധിക്കുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. മണിക്കൂറിൽ 230 കിലോമീറ്ററാണ് ഹാച്ച്ബാക്കിന്റെ പരമാവധി വേഗത.

വാഹനത്തിന്റെ ഭാരം 1,190 കിലോഗ്രാമാണ്, ഇത് പവർ-ടു-വെയ്റ്റ് അനുപാതത്തിലെ ഏറ്റവും മികച്ചതായി മാറുന്നു. 1.6 ലിറ്റർ T-GDi എഞ്ചിൻ ഇന്ധനക്ഷമത കൂടുതൽ ഒപ്റ്റിമൈസ് ചെയ്യുന്നതിന് കണ്ടിന്വസ് വേരിയബിൾ വാൽവ് ഡ്യൂറേഷൻ (CVVD) ഉപയോഗിക്കുന്നു. ഡ്രൈവ് മോഡുകൾ എഞ്ചിൻ, ESC (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), സ്റ്റിയറിംഗ്, എക്‌സ്‌ഹോസ്റ്റ് സൗണ്ട് എന്നിവയുടെ പാരാമീറ്ററുകൾ ക്രമീകരിച്ച് വിവിധ ഡ്രൈവിംഗ് അവസ്ഥകൾക്കായി ഒപ്റ്റിമൈസ് ചെയ്യുന്നു. റെവ് മാച്ചിംഗ്, ലോഞ്ച് കൺട്രോൾ പോലുള്ള ഉയർന്ന പ്രകടനമുള്ള ഡ്രൈവിംഗ് സവിശേഷതകളും ഹോട്ട് ഹാച്ചിന് ലഭിക്കുന്നു.

മികച്ച എക്‌സ്‌ഹോസ്റ്റ് ശബ്ദത്തിനായുള്ള വേരിയബിൾ മഫ്ലർ കൺട്രോൾ, ലെഫ്റ്റ് ഫൂട്ട് ബ്രേക്കിംഗ് കാലിബ്രേഷൻ, ബ്രേക്ക് പാഡ് വെയർ ഇൻഡിക്കേറ്റർ, ഇലക്ട്രിക് സൗണ്ട് ജനറേറ്റർ തുടങ്ങിയ വിവിധ മോട്ടോർസ്പോർട്ട് സവിശേഷതകളുമായാണ് ഈ മോഡൽ വരുന്നത്. ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് എൽസിഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, നാവിഗേഷൻ, N-കണ്ടന്റ്, ആപ്പിൾ കാർപ്ലേ തുടങ്ങിയ സംവിധാനങ്ങളാണ് പുതിയ i20 N -ൽ വരുന്നത്.

അകത്തളത്തിൽ ഹോട്ട് ഹാച്ചിന് N-പെർഫോമൻസ് പ്രചോദിത സവിശേഷതകൾ, ഇന്റഗ്രേറ്റഡ് അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, N സ്റ്റിയറിംഗ് വീൽ, N ഗിയർ നോബ്, സ്‌പോർട്ടി N മെറ്റൽ പെഡലുകൾ എന്നിവയുള്ള പ്രത്യേക സ്‌പോർട്‌സ് സീറ്റുകൾ ലഭിക്കുന്നു. ഫൺ-ടു-ഡ്രൈവ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന പുതിയ i20 N, ഹ്യുണ്ടായിയുടെ പ്രകടന ലൈനപ്പിൽ i30 N, i30 N ഫാസ്റ്റ്ബാക്ക് N എന്നിവയോടൊപ്പം ചേരും.

Top