ജെനസിസ് G70 -യുടെ ഔദ്യോഗിക ചിത്രങ്ങൾ ഹ്യുണ്ടായി പുറത്തിറക്കി

ജെനസിസ് G70 -യുടെ ഔദ്യോഗിക ചിത്രങ്ങൾ ഹ്യുണ്ടായി പുറത്തിറക്കി. ഏതൊരു വാഹന പ്രേമിയെയും ആകർഷിക്കുന്ന രീതിയിലാണ് ജെനസിസ് G70 രൂപകൽപന ചെയ്തിരിക്കുന്നത്. ദക്ഷിണ കൊറിയൻ ആഡംബര കാർ നിർമ്മാതാക്കൾ പുതിയ ജെനസിസ് G70 സെഡാന്റെ പവർട്രെയിൻ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വർഷം അന്താരാഷ്ട്ര വിപണിയിൽ എത്തുന്നതിനു മുമ്പ് ആഗോള അരങ്ങേറ്റം അടുത്ത മാസം കൊറിയയിൽ നടക്കും എന്ന് കമ്പനി വ്യക്തമാക്കി.

പുതുതായി രൂപകൽപ്പന ചെയ്ത ഡിഫ്യൂസറും പുതിയൊരു കൂട്ടം വീലുകളുമാണ് വാഹനത്തിലുള്ളത്. ഹെഡ്‌ ലാമ്പുകൾക്ക് സമാനമായ ടെയിൽ ലാമ്പ് ഡിസൈൻ, അരികുകളിൽ സ്‌പോയിലർ ആകൃതിയിലുള്ള സ്കൾപ്ചർഡ് ബൂട്ട് ലിഡ്, ബ്ലാക്ക് നിറത്തിൽ ചരിഞ്ഞ പില്ലറുകൾ ഒരു ഫ്ലോട്ടിംഗ് റൂഫ് അനുഭവമാണ് വാഹനത്തിന് നൽകുന്നത്. പുതിയ ജെനസിസ് G70 -ന്റെ ക്യാബിനും വളരെ മികച്ചതാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അതുല്യമായ ജെനസിസ് UI ഡിസൈൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ഒടിആർ അപ്‌ഡേറ്റുകൾ, അപ്‌ഡേറ്റു ചെയ്‌ത വയർലെസ് ചാർജിംഗ് സൗകര്യം, വാലറ്റ് മോഡ്, ഉയർന്ന മാർക്കറ്റ് ടെക്സ്ചറുകളും ഫിനിഷുകളും തുടങ്ങിയവ ഇതിൽ ഉൾക്കൊള്ളുന്നു.

ഫെയ്‌സ്ലിഫ്റ്റഡ് മോഡൽ, പ്രതീക്ഷിച്ചതുപോലെ മുന്നിലെ ഡിസൈൻ G80 -ൽ സ്വീകരിച്ചു. അത് വാഹനത്തെ മനോഹരമാക്കുന്നു. സ്റ്റൈലിംഗ് ഹൈലൈറ്റുകളായി കാണപ്പെടുന്നതാകട്ടെ ക്വാഡ് ലാമ്പുകളാണ്. ഷാർപ്പ് രൂപം നൽകുന്നതിന് ഗ്രില്ല് അപ്‌ഡേറ്റു ചെയ്‌തു. മൊത്തത്തിലുള്ള മാറ്റങ്ങളുമായി ഇത് നന്നായി യോജിക്കുന്നതാണ്. ജെനസിസ് G70 -യുടെ ഔദ്യോഗിക ചിത്രങ്ങൾ വാഹനപ്രേമികൾ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

Top