ഹ്യുണ്ടായി ഗ്രാന്റ് ഐ10 നിയോസ് എത്തി . . .

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹാച്ച്ബാക്ക് ശ്രേണി പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് ഹ്യുണ്ടായി ഗ്രാന്റ് ഐ10-ന്റെ രണ്ടാം തലമുറ മോഡല്‍ ഗ്രാന്റ് ഐ10 നിയോസ് അവതരിപ്പിച്ചു. പെട്രോള്‍ മോഡലുകള്‍ക്ക് 4.99 ലക്ഷം മുതല്‍ 6.68 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 6.70 ലക്ഷം മുതല്‍ 7.99 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

വാഹനപ്രേമികളെ ആകര്‍ഷിക്കാനായി ‘ദ അത്‌ലറ്റിക് മിലേനിയല്‍’ എന്ന ടാഗ് ലൈനോടെയാണ് വാഹനം പുറത്തിറക്കിയത്. ഹെക്സഗണല്‍ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങളുണ്ട് പുതിയ വാഹനത്തിന്. നിലവിലുള്ള മോഡലിലെ സൗകര്യങ്ങളും സംവിധാനങ്ങളും നിലനിര്‍ത്തുന്നതിനൊപ്പം അകത്തളത്തിന്റെയും പുറംഭാഗത്തിന്റെയും രൂപകല്‍പ്പനയിലെ പുതുമകളാണ് പുതിയ ഗ്രാന്‍ഡ് ഐ- 10 നെ വ്യത്യസ്ഥമാക്കുന്നത്.

ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തന്‍ ഡാഷ് ബോഡ് ലേ ഔട്ടും ഗ്രാന്‍ഡ് ഐ- 10ല്‍ ക്രമീകരിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഓട്ടോ ആപ്ള്‍ കാര്‍ പ്ലേ കംപാറ്റിബിലിറ്റിയുള്ള ടച്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍ സിസ്റ്റമാണ് വാഹനത്തിലുള്ളത്.

Top