ഇനി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും വിരലടയാളം; പുതിയ ടെക്‌നോളജിയുമായി ഹ്യൂണ്ടായ് രംഗത്ത്

ഫിംഗര്‍ പ്രിന്റ് സംവിധാനം കാറുകളില്‍ ഉപയോഗപ്പെടുത്താന്‍ ഒരുങ്ങി ഹ്യൂണ്ടായ്. വിരലടയാളം ഉപയോഗിച്ച് ലോക്ക് ചെയ്യാവുന്ന കാര്‍ കമ്പനി ഉടന്‍ വിപണിയിലെത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോകോത്തര സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളാണ് ഹ്യുണ്ടായിക്ക് ഇതിനുള്ള സാങ്കേിതക വിദ്യ തയ്യാറാക്കി നല്‍കുന്നത്.

ഹ്യുണ്ടായി സാന്റഫേ എസ് യു വിയിലാണ് പുതിയ ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുക. ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് കാറിന്റെ ഡോര്‍ തുറക്കാനും എന്‍ജിന്‍ സ്റ്റാര്‍ ചെയ്യാനും സാധിക്കും. കാറിന്റെ ഡോര്‍ ഹാന്‍ഡിലിലും സ്റ്റാര്‍ട് ബട്ടണിലും ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ ഉണ്ടാകും.

കാറിലെ വിവിധ സെറ്റിംഗ്സുകള്‍ വ്യക്തിപരമാക്കുന്നതിനും ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിക്കാനാകും. കാര്‍ ഉപയോഗിക്കുന്ന ഓരോരുത്തര്‍ക്കും വ്യത്യസ്ത സെറ്റിംഗ്സുകള്‍ നല്‍കാം. ഇന്‍ഫോര്‍ടൈന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, സീറ്റ് അഡ്ജസ്റ്റ്മെന്റ്, സൈഡ് വ്യൂ മിറര്‍ തുടങ്ങിയവക്ക് എല്ലാം ഇങ്ങനെ വ്യത്യസ്ത സെറ്റിംഗ്സുകള്‍ നല്‍കാനാകും. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ പുതിയ ഫീച്ചറുകളോട് കൂടിയ സാന്റഫേ നിരത്തിലിറങ്ങുമെന്ന് ഹ്യുണ്ടായി വൃത്തങ്ങള്‍ അറിയിച്ചു.

Top