Hyundai Elantra

അമേരിക്കയിലെ ഇന്‍ഷൂറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഹ്യൂണ്ടായ് ഇലാന്‍ട്രയ്ക്ക് മികച്ച റേറ്റിംഗ് ലഭിച്ചു.

അമേരിക്കന്‍ വിപണിയില്‍ ഈ വര്‍ഷമാദ്യമായിരുന്നു ഇലാന്‍ട്രയുടെ അരങ്ങേറ്റം. ബലെനോയെ വെല്ലുവിളിച്ച് പുത്തന്‍ ടെക്‌നോളജിയുമായി എത്തിയ ഈ ആറാം തലമുറക്കാരന്‍ ഇലാന്‍ട്രയുടെ സ്‌പോര്‍ട്‌സ് വേര്‍ഷന്‍ ഈ വര്‍ഷമവസാനം വിപണിയിലെത്തുന്നതാണ്.

സെപ്തംബര്‍ ആദ്യവാരത്തോടുകൂടിയാണ് പുത്തന്‍ തലമുറ ഇലാന്‍ട്രയുടെ ഇന്ത്യയിലേക്കുള്ള അരങ്ങേറ്റം.

അഞ്ച് വിഭാഗങ്ങളിലായി നടത്തിയ ക്രാഷ് ടെസ്റ്റില്‍ സുരക്ഷയുടെ കാര്യത്തില്‍ എല്ലാ വിഭാഗത്തിലും ഇലാന്‍ട്രയ്ക്ക് മികച്ച റേറ്റിംഗായിരുന്നു ലഭിച്ചത്.

ഫ്രന്റ് ക്രാഷ് പ്രിവന്‍ഷെന്‍ സിസ്റ്റം ഉള്‍പ്പെടുത്തിയാണ് ഇലാന്‍ട്രയെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനമാണ് ഇലാന്‍ട്രയ്ക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.

മുന്‍തലമുറ ഇലാന്‍ട്രയെക്കാള്‍ ഘടനാപരമായി മികച്ച സുരക്ഷയാണ് പുത്തന്‍ തലമുറ വാഗ്ദാനം ചെയ്യുന്നത്.

2.0ലിറ്റര്‍, 1.6ലിറ്റര്‍ എന്നീ രണ്ട് എന്‍ജിനുകളാണ് പുത്തന്‍ ഇലാന്‍ട്രയ്ക്ക് കരുത്തേകാനായി ഉപയോഗിച്ചിരിക്കുന്നത്.

146ബിഎച്ച്പിയും 183എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഇലാന്‍ട്രയുടെ 2.0ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍.

1.6ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 134ബിഎച്ച്പിയും 306എന്‍എം ടോര്‍ക്കും നല്‍കുന്നു.

6സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ഉള്‍പ്പെടുത്തിയിരിക്കുക.

Top