പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് കോടി രൂപ നല്‍കി ഹ്യുണ്ടായ്

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ്. ഏഴ് കോടി രൂപയാണ് ഹ്യുണ്ടായ് നല്‍കിയത്. ഇന്ത്യയിലെ ജനങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഈ നടപടിയെന്ന് ധനസഹായത്തേക്കുറിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡി സിഇഒ എസ് എസ് കിം പറയുന്നു.

നേരത്തെ ഹ്യുണ്ടായ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹ്യുണ്ടായ് 5 കോടി രൂപയും നാല് കോടി രൂപ വിലമതിക്കുന്ന കൊവിഡ് പരിശോധനാ കിറ്റുകള്‍ 25000 പേര്‍ക്കും ഹ്യുണ്ടായ് സംഭാവന ചെയ്തിരുന്നു.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലാണ് പരിശോധനാ കിറ്റുകള്‍ സംഭാവന ചെയ്തത്. ലോക്ക്ഡൗണ്‍ സാരമായി ബാധിച്ച ഡല്‍ഹിയിലും തമിഴ്‌നാട്ടിലും നിരവധിപ്പേര്‍ക്ക് റേഷനും നല്‍കുന്നുണ്ട് സൗത്ത് കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍.

Top