ഹ്യുണ്ടായ് ക്രെറ്റയുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 2 ലക്ഷം യൂണിറ്റ് പിന്നിട്ടു

സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ഹ്യുണ്ടായ് ക്രെറ്റയുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 2 ലക്ഷം യൂണിറ്റ് പിന്നിട്ടു. അഞ്ചു വര്‍ഷം മുമ്പ് 2015 വിപണിയിലെത്തിയ ക്രേറ്റയ്ക്ക് ആഗോളതലത്തില്‍ തന്നെ സ്വീകാര്യത കൈവരിക്കാനായെന്ന് എച്ച്എംഐഎല്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എസ്എസ്‌കിം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം വ്യത്യസ്ത രാജ്യങ്ങള്‍ക്കായി 792 വകഭേദങ്ങളിലായി 1,81,200 യൂണിറ്റാണ് എച്ച് എം ഐ എല്‍ കയറ്റുമതി ചെയ്തത്.കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള കാര്‍ കയറ്റുമതിയില്‍ 26% വിഹിതമാണ് ഹ്യുണ്ടായ് അവകാശപ്പെടുന്നത്.

ദക്ഷിണ അമേരിക്കയിലെ 32 രാജ്യങ്ങളിലേക്കും ആഫ്രിക്കയിലെ 28 രാജ്യങ്ങളിലേക്കും ഏഷ്യ പസഫിക് മേഖലയിലെ 26 വിപണികളിലേക്കും നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും ഓരോ രാജ്യങ്ങളിലേക്കും ഹ്യുണ്ടേയ് ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ‘ആറ്റോസ്'(‘സാന്‍ട്രോ’), ‘ഗ്രാന്‍ഡ് ഐ 10’, ‘എക്‌സെന്റ്’, ‘ഗ്രാന്‍ഡ് ഐ 10 നിയോസ്’, ‘ഗ്രാന്‍ഡ് ഐ 10 ഓറ’, ‘എലീറ്റ് ഐ 20’, ‘ഐ 20 ആക്ടീവ്’, ‘അക്‌സന്റ്'(‘വെര്‍ണ’), ‘വെന്യൂ’, ‘ക്രേറ്റ’ എന്നീ 10 മോഡലുകളാണ് എച്ച് എം ഐ എല്‍ ഇന്ത്യയില്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യുന്നത്.

Top