ഹ്യുണ്ടായി ക്രെറ്റയ്ക്ക് വെല്ലുവിളിയായി കിയ SP2i ഉടന്‍ വിപണിയില്‍

ക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സിന്റെ ടജ2ശ എസ്യുവി ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ത്യയില്‍ പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്ന എസ്യുവിയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്ത് വന്നു കഴിഞ്ഞു. SP2i എസ്യുവിയുടെ പ്രാരംഭ മോഡലിന് 10 ലക്ഷം രൂപയും ഉയര്‍ന്ന മോഡലിന് 15 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കാം.

ഹാരിയറിലുള്ളത് പോലെ മുന്‍ ബമ്പറിലാണ് ഹെഡ്ലാമ്പുകള്‍ ഒരുക്കിയിരിക്കുന്നത്. മുന്നില്‍ തനത് ടിഗര്‍ നോസ് ഗ്രില്ലും കാണാം. 17 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വീലുകളിലെ ഡിസ്‌ക്ക് ബ്രേക്കുകള്‍, സ്പോര്‍ടി ഭാവം സമ്മാനിക്കുന്ന ബമ്പറുകള്‍, വിശാലമായ ക്യാബിന്‍ എന്നിവയാണ് എസ്യുവിയുടെ പ്രധാന സവിശേഷതകള്‍.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോട് കൂടിയ വലിയ ടച്ച്സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടി ഫംഗ്ഷനിങ്ങ് സ്റ്റിയറിംഗ് വീല്‍, 3360 ഡിഗ്രി ക്യാമറ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായിരിക്കും പുതിയ കിയ SP2i എസ്യുവി എത്തുകയെന്നാണ് സൂചനകള്‍.

Top