വാഹന വിപണിയില്‍ ആധിപത്യം പുലര്‍ത്തി ഹ്യുണ്ടായ് ക്രെറ്റ

ടുത്തിടെ ഹ്യുണ്ടായ് തങ്ങളുടെ പുതിയ എസ്യുവി കാറായ എക്സ്റ്റര്‍ അവതരിപ്പിച്ചെങ്കിലും ക്രെറ്റ വാങ്ങുന്നവര്‍ കുറഞ്ഞിട്ടില്ല. 2023 മെയ് മാസത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവിയായി ഹ്യുണ്ടായ് ക്രെറ്റ മാറി.

2023 മെയ് മാസത്തില്‍ ഹ്യുണ്ടായ് ക്രെറ്റ മൊത്തം 14,449 യൂണിറ്റുകള്‍ വിറ്റു. അതേസമയം 2022ല്‍ ഇത് 10,973 യൂണിറ്റായിരുന്നു. അതുപോലെ, ടാറ്റാ നെക്‌സോണ്‍ 2023 മെയ് മാസത്തില്‍ മൊത്തം 14,423 യൂണിറ്റുകള്‍ വിറ്റു. അതേസമയം, 2022 മെയ് മാസത്തില്‍ ഇത് 14,614 ആയിരുന്നു.

ഏഴ് വേരിയന്റുകളിലാണ് ക്രെറ്റ എത്തുന്നത്. ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി) തുടങ്ങിയ ധന്‌സു സുരക്ഷാ ഫീച്ചറുകളും കാറിനുണ്ട്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഇത് വരുന്നത്.

ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ശക്തമായ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. ഈ എഞ്ചിന്‍ 113 bhp കരുത്തും 144 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ലിറ്ററിന് ഏകദേശം 21 കിലോമീറ്റര്‍ മൈലേജ് ഈ കാര്‍ നല്‍കുന്നു. അടുത്തിടെ, കാറിന്റെ ഡൈനാമിക് ബ്ലാക്ക് എഡിഷന്‍ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ചു. ഇതില്‍ പാരാമെട്രിക് ഗ്രില്ലിനൊപ്പം പുതിയ സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്.

ആറ് മോണോടോണും ഒരു ഡ്യുവല്‍ ടോണും കാറിന് ലഭിക്കും. ഡീസല്‍ എന്‍ജിന്‍ ഓപ്ഷനും ഇതിലുണ്ട്. കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയും 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്ള സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കാറിന് ലഭിക്കുന്നു. 458 ലിറ്ററിന്റെ വലിയ ബൂട്ട് സ്‌പേസാണ് കാറിന് ലഭിക്കുന്നത്. 10.87 ലക്ഷം രൂപ മുതല്‍ 19.20 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എക്സ്ഷോറൂം വില.

 

Top