വില്‍പ്പനയില്‍ 80 ശതമാനം വളര്‍ച്ച സ്വന്തമാക്കി ഹ്യുണ്ടായി ക്രെറ്റ

2020 മാര്‍ച്ചില്‍ വിപണിയില്‍ എത്തിയ രണ്ടാംതലമുറ ഹ്യുണ്ടായി ക്രെറ്റ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എസ്യുവി കഴിഞ്ഞ മാസം 12,000 യൂണിറ്റുകള്‍ നിരത്തിലെത്തിച്ചു. 2020 നവംബര്‍ മാസത്തില്‍ ക്രെറ്റയുടെ 12,017 യൂണിറ്റുകള്‍ നിര്‍മ്മാതാക്കള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു.

പ്രതിമാസ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 80 ശതമാനത്തിന്റെ വന്‍ വളര്‍ച്ച രേഖപ്പെടുത്താന്‍ ബ്രാന്‍ഡിനെ സഹായകമായി. കാരണം കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്രെറ്റയുടെ 6,684 യൂണിറ്റ് മാത്രമാണ് ഹ്യുണ്ടായി വിറ്റത്.

ഡിസൈനില്‍ ഉള്‍പ്പടെ നിരവധി പുതുമകളോടെയാണ് 2020 ക്രെറ്റ വിപണിയില്‍ എത്തുന്നത്. അതോടൊപ്പം സവിശേഷതകള്‍, സുരക്ഷാ സാങ്കേതികത, നിരവധി പവര്‍ട്രെയിനുകള്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എന്നിവയും വാഹനം ഉള്‍ക്കൊള്ളുന്നു. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ യഥാക്രമം ഒരേ 115 bhp, 144 Nm torque, 250 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു. ഉയര്‍ന്ന വകഭേദങ്ങളില്‍ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും കൊറിയന്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.

1.4 ലിറ്റര്‍ ടി-ജിഡിഐ യൂണിറ്റ് കിയ സെല്‍റ്റോസില്‍ ചെയ്യുന്ന അതേ 140 bhp കരുത്ത് തന്നെയാണ് 2020 ക്രെറ്റയിലും സൃഷ്ടിക്കുന്നത്. മൂന്ന് എഞ്ചിനുകളും ഒരു സ്റ്റാന്‍ഡേര്‍ഡ് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്നു. മൂന്ന് എഞ്ചിനുകള്‍ക്കും പ്രത്യേക ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും തെരഞ്ഞെടുക്കാന്‍ സാധിക്കും. 1.5 ലിറ്റര്‍ പെട്രോളിനൊപ്പം ആറ് സ്പീഡ് സിവിടി, 1.5 ലിറ്റര്‍ ഡീസലിന് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, 1.4 ലിറ്റര്‍ പെട്രോള്‍ യൂണിറ്റുകളില്‍ ഏഴ് സ്പീഡ് ഡിസിടി എന്നിവയാണ് നല്‍കിയിരിക്കുന്നത്.

കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, ട്രിയോ ബീം എല്‍ഇഡി ഹെഡ്ലാമ്പ്, ക്രെസന്റ് ഗ്ലോ എല്‍ഇഡി ഡിആര്‍എല്‍, മസ്‌കുലര്‍ വീല്‍ ആര്‍ച്ച്, ലൈറ്റനിങ്ങ് ആര്‍ച്ച് C-പില്ലര്‍, ട്വിന്‍ ടിപ് എക്‌സ്‌ഹോസ്റ്റ്, എയറോ ഡൈനാമിക് റിയര്‍ സ്‌പോയിലര്‍, എന്നിവ ഡിസൈനിലെ പുതുമകളാണ്.

ബ്ലൂലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര്‍ സൂപ്പര്‍ വിഷന്‍ ക്ലെസ്റ്റര്‍ വിത്ത് ഡിജിറ്റല്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, പാഡില്‍ ഷിഫ്റ്റ്, ഡിഷേപ്പ് സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തെ സവിശേഷതയാണ്. 9.81 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 17.31 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നല്‍കണം.

Top