ഹ്യുണ്ടായി ക്രെറ്റയുടെ ആറ് ലക്ഷം യൂണിറ്റുകൾ വിപണിയിലെത്തിച്ചു

HYUNDAI

ന്ത്യൻ എസ്‌യുവി വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ ജൈത്രയാത്ര തുടരുന്നു. വാഹന വ്യവസായം നേരിടുന്ന എല്ലാ വെല്ലുവിളികളും അവഗണിച്ച് ക്രെറ്റയുടെ ആറ് ലക്ഷത്തിലധികം യൂണിറ്റുകളാണ് കൊറിയൻ ബ്രാൻഡ് ഇപ്പോൾ നിരത്തിലെത്തിച്ചിരിക്കുന്നത്.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് പുതിയ മാനങ്ങൾ സമ്മാനിച്ച ക്രെറ്റ നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി കൂടിയാണ്. 70 മാസങ്ങൾ കൊണ്ടാണ് ഹ്യണ്ടായി ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത് എന്നതും ചരിത്രം.

അതായത് ഇന്ത്യൻ വിപണിയിൽ വാഹനം അവതരിപ്പിച്ചതിനുശേഷം 70 മാസത്തിനുള്ളിൽ 6 ലക്ഷം യൂണിറ്റുകളുടെ മൊത്തം വിൽപ്പനയാണ് നേടിയതെന്ന് ചുരുക്കം. 2020 ഓഗസ്റ്റിൽ അഞ്ച് ലക്ഷം വിൽപ്പന മറികടന്ന ക്രെറ്റ അടുത്ത ഒരു ലക്ഷം ഉപഭോക്താക്കളെ കണ്ടെത്തിയത് വെറും എട്ട് മാസങ്ങൾ കൊണ്ടാണ്.

Top