പറക്കും കാറല്ല ഇത് നടക്കും കാര്‍ പുത്തന്‍ പരീക്ഷണവുമായി ഹ്യുണ്ടായ്

വാഹന നിര്‍മാണ രംഗത്ത് പുത്തന്‍ പരീക്ഷണവുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. നാലു ചക്രത്തില്‍ ഓടുന്ന കാറുകള്‍ക്ക് പകരം നാലുകാലില്‍ നടന്നു നീങ്ങുന്ന കാറാണ് ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്നത്. ലോസ് ആഞ്ചലസില്‍ നടക്കുന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന നടക്കും കാര്‍ കണ്‍സെപ്റ്റിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇലക്ട്രിക് വാഹന ടെക്നോളജിയും റോബോട്ടിക് പവറും ചേര്‍ന്നാണ് എലിവേറ്റ് എന്നു പേരുള്ള ഈ നടക്കും കാറിന്റെ പിറവി. സാധരണ കാറുകളെപ്പോലെ ഓടാനും ഒപ്പം ഏത് ദുര്‍ഘട പാതയിലും അനായാസേന നടന്നു കയറാനും എലിവേറ്റിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. മോഡുലാര്‍ ഇവി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന വാഹനം വലിയ റോബോട്ടിക് കാലുകളിലാണ് സഞ്ചാരിക്കുക.

കൂടാതെ പ്രകൃതി ദുരന്തങ്ങളും മറ്റുമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏത് സ്ഥലത്തേക്കും ഈ റോബോട്ടിക് കാല്‍ ഉയര്‍ത്തി വലിഞ്ഞു കയറാന്‍ എലിവേറ്റിന് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

Top