ചെന്നൈയില്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളെ സഹായിക്കാന്‍ മൂന്നു കോടി രൂപ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ച് ഹ്യുണ്ടായി

മിഴ്നാട്ടിലെ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളെ സഹായിക്കാന്‍ മൂന്നു കോടി രൂപ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായി. ഹ്യൂണ്ടായ് ഇന്ത്യയുടെ സിഎസ്ആര്‍ വിഭാഗമായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷനാണ് സഹായം നല്‍കുന്നത്. ചുഴലിക്കാറ്റ് കാരണം പേമാരിയും നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ടും ഉണ്ടായി. അതേസമയം ആയിരക്കണക്കിന് ആളുകളെ തീരങ്ങളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് തങ്ങള്‍ മൂന്നുകോടി രൂപ സംഭാവന ചെയ്തിട്ടുണ്ടെന്നും അത് അടിയന്തിര സഹായം എത്തിക്കുകയും ബാധിത പ്രദേശങ്ങളിലും സമൂഹങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ റേഷന്‍, ടാര്‍പോളിന്‍, ബെഡ്ഷീറ്റുകള്‍, പായകള്‍ തുടങ്ങിയ ദുരിതാശ്വാസ കിറ്റുകളും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്‍ നല്‍കും. ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങള്‍ പരിഹരിക്കുന്നതിനായി മെഡിക്കല്‍ ക്യാമ്പുകള്‍ സ്ഥാപിക്കാനും ഗ്രാമങ്ങള്‍ വൃത്തിയാക്കാനും കമ്പനി പദ്ധതിയിടുന്നു. ചുഴലിക്കാറ്റ് ബാധിച്ച് നശിച്ച വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്ക് മൂല്യത്തകര്‍ച്ച തുകയില്‍ 50 ശതമാനം കിഴിവും ഹ്യൂണ്ടായ് വാഗ്ദാനം ചെയ്യും.

ഈ പരീക്ഷണ സമയങ്ങളില്‍ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ തമിഴ്നാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും നമ്മുടെ ആഗോള കാഴ്ചപ്പാടിന്റെ പ്രതിഫലനമെന്ന നിലയില്‍ മാനവികതയ്ക്കുള്ള പുരോഗതി – ഇതുപോലുള്ള സമയങ്ങളില്‍ കമ്മ്യൂണിറ്റികള്‍ നേരിടുന്ന വെല്ലുവിളികള്‍ ലഘൂകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ ഉന്‍ സൂ കിം പറഞ്ഞു.ഭക്ഷണം, വെള്ളം, പാര്‍പ്പിടം, വൈദ്യസഹായം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള ദുരിതാശ്വാസം എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അധികാരികളുമായി ബന്ധപ്പെട്ട് തങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹ്യുണ്ടായ് പറഞ്ഞു. കൂടാതെ, കമ്പനി സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്ക് എമര്‍ജന്‍സി റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.

 

Top