പ്രതിമാസ അടിസ്ഥാനത്തിലുള്ള വിൽപ്പനയിൽ മെയ് മാസത്തിൽ ഗണ്യമായ ഇടിവാണ് ഹ്യുണ്ടായി ഇന്ത്യ രേഖപ്പെടുത്തിയത്. ഇത് ജൂൺ മാസവും ആവർത്തിക്കാതിരിക്കാനായി തെരഞ്ഞെടുത്ത മോഡലുകളിൽ ഗംഭീര ഓഫറും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ് കമ്പനി.
ഹ്യുണ്ടായിയുടെ എൻട്രി ലെവൽ കാറായ സാൻട്രോയുടെ സിഎൻജി വേരിന്റിലും ബേസ് മോഡലായ എറ പതിപ്പിലും 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് 2021 ജൂണിലെ ഓഫറിനു കീഴിൽ വാഗ്‌ദാനം ചെയ്യുന്നത്.
കുഞ്ഞൻ ഹാച്ച്ബാക്കിന്റെ മറ്റെല്ലാ വേരിയന്റുകളിലും 25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് കൊറിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും ഹ്യുണ്ടായി ഉറപ്പുവരുത്തിയിട്ടുണ്ട്.
കമ്പനിയുടെ മറ്റ് ജനപ്രിയ മോഡലുകളായ വെന്യു കോംപാക്‌ട് എസ്‌യുവി, വേർണ പ്രീമിയം സെഡാൻ, ക്രെറ്റ എസ്‌യുവി, എലാൻട്ര, ട്യൂസോൺ എന്നിവയെ 2021 ജൂൺ മാസത്തിലെ ഓഫറുകൾക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല.