ഹ്യുണ്ടായി ക്രെറ്റയുടെ വില വര്‍ധിപ്പിച്ചു

കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി എല്ലാ കാറുകളുടെയും വിലയില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതിനാലാണ് വില വര്‍ധിപ്പിച്ചത്. ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ ക്രെറ്റയ്ക്കും വില വര്‍ധനവ് ലഭിച്ചു. 2021 ഹ്യുണ്ടായി ക്രെറ്റയുടെ വില 16,900 രൂപ മുതല്‍ 31,500 രൂപ വരെ നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിച്ചു. അതായത് ഒരു ശതമാനത്തില്‍ നിന്ന് 3.15 ശതമാനമായി ഉയര്‍ത്തി.

1.5 ലിറ്റര്‍ ഡീസല്‍ (MT / AT), 1.5 ലിറ്റര്‍ പെട്രോള്‍ (MT / CVT), 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ എത്തുന്നത്. നേരത്തെ 9.81 ലക്ഷം രൂപ വിലയുള്ള അടിസ്ഥാന വേരിയന്റായ E MT പെട്രോള്‍ പതിപ്പിന് ഇപ്പോള്‍ 9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നല്‍കണം. പെട്രോള്‍ പതിപ്പിന്റെ വില 9.99 ലക്ഷം മുതല്‍ 13.79 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് IVT വേരിയന്റിന് 15.27 ലക്ഷം മുതല്‍ 16.48 ലക്ഷം വരെയും വിലയുണ്ട്. 7 സ്പീഡ് ഡിസിടിയുള്ള ടര്‍ബോ പെട്രോള്‍ ക്രെറ്റയുടെ വില 16.49 ലക്ഷം രൂപയില്‍ നിന്ന് 17.53 ലക്ഷം രൂപയായി ഉയര്‍ന്നു.

അടിസ്ഥാന വേരിയന്റായ E MT 2021 വില ആരംഭിക്കുന്നത് 10.31 ലക്ഷം രൂപയില്‍ നിന്നാണ്. ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് ലഭിച്ച വേരിയന്റാണിത്. പഴയ വിലയേക്കാള്‍ 31,500 രൂപയാണ് ഇപ്പോള്‍ ഇതിന് വില. ഡീസല്‍ മാനുവല്‍ ക്രെറ്റ വില 9.99 ലക്ഷം മുതല്‍ 14.8 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് ഡീസല്‍ ക്രെറ്റയുടെ വില 16.27 ലക്ഷം മുതല്‍ 17.48 ലക്ഷം വരെയും ആയിരിക്കും. എല്ലാ വിലകളും എകസ്ഷോറും വിലകളാണെന്നും കമ്പനി അറിയിച്ചു. ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ വിലകള്‍ ഉടനടി പ്രാബല്യത്തില്‍ വരും. ഇന്ന് മുതല്‍ വാഹനം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ പുതിയ വിലകള്‍ നല്‍കേണ്ടി വരും.

അടിമുടി മാറ്റങ്ങളോടെ പോയ വര്‍ഷമാണ് ഹ്യുണ്ടായി പുതുതലമുറ ക്രെറ്റയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. പുതുക്കിയ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകള്‍, എയറോ ഡൈനാമിക് റിയര്‍ സ്പോയിലര്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. ബ്ലൂലിങ്ക് കണക്ടിവിറ്റിയും ഇതില്‍ വാഗ്ദാനം ചെയ്യുന്നു. റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, പാഡില്‍ ഷിഫ്റ്റ്, ഡിഷേപ്പ് സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തെ മറ്റ് സവിശേഷതയാണ്. നിരവിധി സുരക്ഷ ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണ്. വിപണിയില്‍ കിയ സെല്‍റ്റോസ്, നിസാന്‍ കിക്സ്, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍ എന്നിവയ്ക്കെതിരെയാണ് മത്സരിക്കുന്നത്.

Top