ഹൈഡ്രോഫോയില്‍ ബൈക്ക് അവതരിപ്പിച്ച് മാന്റ 5

വെള്ളത്തിന് മുകളിലൂടെ ഓടിക്കാന്‍ കഴിയുന്ന ബൈക്കുകളുമായി മാന്റ 5. ന്യൂസിലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  കമ്പനിയാണ് മാന്റ 5. അവതരിപ്പിച്ചിരിക്കുന്നത്.2017 ന്റെ അവസാനത്തില്‍ ലോഞ്ച് ചെയ്ത ഈ ബൈക്കിന്റെ പുതിയ പതിപ്പുകളാണ് കമ്പനി  ഇപ്പോള്‍ ഇറക്കുന്നത്. ബാറ്ററിയും 400 വാട്ട് ഇലക്ട്രിക് മോട്ടോറും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഹൈഡ്രോഫോയിലര്‍ എക്സ്ഇ -1 സൈക്ലിംഗ് ഒരു വ്യത്യസ്ത അനുഭവമാണ് കാഴ്ച വെയ്ക്കുന്നത്.

പെഡല്‍ ഉപയോഗിച്ച് ചവിട്ടുന്നതിന് പുറമെ 21 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന ലിഥിയം ബാറ്ററിയും 460ണ ഇ-ബൈക്ക് മോട്ടോറും ഈ വാട്ടര്‍ക്രാഫ്റ്റ് ബൈക്കില്‍ ഉണ്ട്. സ്റ്റാന്‍ഡേര്‍ഡ് പവര്‍ സോക്കറ്റ് വഴി അഞ്ച് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന, നീക്കംചെയ്യാവുന്ന ബാറ്ററിയാണ് ഇ-ബൈക്കിന് ഉള്ളത്, ഒരൊറ്റ ചാര്‍ജില്‍ 60 മിനിറ്റ് വരെ സവാരി നടത്താം. നാല് ലക്ഷം രൂപയാണ് ആറുവര്‍ഷം കൊണ്ടാണ്  ഈ ബൈക്കുകള്‍ കമ്പനി വികസിപ്പിച്ചെടുത്തത് ഈ വാട്ടര്‍ക്രാഫ്റ്റ് ബൈക്കിന്റെ വില 4 ലക്ഷം രൂപയാണ്.

 

Top