ജോലി സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി; ടെക്കി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു

ഹൈദരാബാദ്: കമ്പനിയില്‍ നിന്നും പുറത്താക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ടെക്കി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. തെലങ്കാനയിലാണ് സംഭവം. റായ്ദുര്‍ഗം സ്വദേശിയായ ഹാരിനി(24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടുവര്‍ഷമായി ഒരു സ്വകാര്യ സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന യുവതി പുറത്താക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞ് വളരെയധികം നിരാശയിലായിരുന്നുവെന്നും ഹോസ്റ്റലില്‍ എത്തിയ ഇവര്‍ ഇക്കാര്യം സഹോദരനോട് പറഞ്ഞിരുന്നെന്നും അതിന് ശേഷമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ ആത്മഹത്യാ കുറിപ്പ് മുറിയില്‍ നിന്നും കണ്ടെടുത്തു. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് കുറിപ്പില്‍ പറയുന്നുണ്ടെന്നും റായ്ദുര്‍ഗം സ്റ്റേഷനിലെ സിഐ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടുകൊടുത്തു.

Top