hydrabad building colapse;10 dead

ഹൈദരാബാദ്: ഹൈദരാബാദിലെ നക്രാംഗുഡയില്‍ നിര്‍മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഒന്‍പതോളം പേരെ കാണാതായിട്ടുണ്ട്. കെട്ടിടത്തിന്റെ അവസാനവട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്നു. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്

ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. രാത്രി 10.30ഓടെ പ്രദേശവാസികളാണ് അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് 60 പേരടങ്ങുന്ന ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സത്യനാരായണ്‍ സിംഗ് എന്നയാളുടെ പേരിലുള്ള 250 ചതുരശ്രയടി പ്ലോട്ടില്‍ നിര്‍മാണം നടത്തുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. നിര്‍മാണത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കാവല്‍ക്കാരുമാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്.

കുട്ടികള്‍ അടക്കമുള്ളവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നിരുന്നു. പരുക്കേറ്റ 12 പേരെ ഇതിനോടകം ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയിക്കുന്നു. ദേശീയ ദുരന്ത നിവാരണസേന രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

Top