വേങ്ങരയില്‍ ലീഗിന് വ്യക്തിപരമായി ലഭിച്ചിരുന്ന വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്ന് ഹൈദരലി തങ്ങള്‍

panakkad-thangal

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് വ്യക്തിപരമായി ലഭിച്ചിരുന്ന വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍.

പി.കെ കുഞ്ഞാലിക്കുട്ടിക്ക് വ്യക്തിപരമായി ലഭിച്ചിരുന്ന വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഈ മണ്ഡലത്തില്‍ 38,000 ഓളം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയില്‍ ലഭിച്ച വോട്ടും കെ.എന്‍.എ ഖാദറിന് ലഭിച്ചിട്ടില്ല.

Top