പരാതിയെ ചൊല്ലി തര്‍ക്കം; തെലങ്കാനയിൽ വനിതാ ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു

ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ ഓഫീസിൽ ചുട്ടുകൊന്നു. ഭൂരേഖകളുമായി ബന്ധപ്പെട്ട പരാതിയെ തുടർനാണ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത്. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള അബ്ദുല്ലാപുര്‍മേട്ടിലാണ് സംഭവം നടന്നത്. വില്ലേജ് ഓഫീസിലെ ജീവനക്കാരിയായ വിജയ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.

വിജയയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് സഹപ്രവര്‍ത്തകര്‍ ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവില്‍പ്പോയ പ്രതിക്കുവേണ്ടി അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

ഭൂരേഖകളിലെ തെറ്റ് തിരുത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഒരാൾ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് റെവന്യൂ ഉദ്യോഗസ്ഥയെ കാണാൻ എത്തിയിരുന്നു. വിജയയുടെ മുറിയിലെത്തിയ പരാതിക്കാരന്‍ അരമണിക്കൂറോളം സംസാരിക്കുകയും അതിനിടെ തര്‍ക്കിച്ച വിജയയെ കൈയ്യിലുണ്ടായിരുന്ന കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു ചെയ്തത്. അതിനുശേഷം സംഭവ സ്ഥലത്തുനിന്ന് പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയെങ്കിലും വിജയ സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു.

Top